കൊല്ലം: തിരുവോണത്തിന് ഒരുദിനം ശേഷിക്കെ ഞായറാഴ്ച ഉത്രാടപ്പാച്ചിൽ. നാടും നഗരവും അവസാനവട്ട ഒാട്ടത്തിലാകും ഉത്രാടദിനത്തിൽ. വ്യാപാരകേന്ദ്രങ്ങളിലും റോഡുവക്കുകളിലും മറ്റും തിരക്കിെൻറ ദിനം കൂടിയാണ് ഉത്രാടം. ഓണവട്ടങ്ങൾക്കുള്ള ഒരുക്കം എങ്ങും തകൃതിയായി നടക്കുകയാണ്. ഉത്രാട കച്ചവടത്തിെൻറ പ്രതീക്ഷയിലാണ് കച്ചവടക്കാർ. മാനം തെളിഞ്ഞ് നിൽക്കണേയെന്ന പ്രാർഥനയിലാണ് വഴിവാണിഭക്കാരും വ്യാപാരികളും. ശനിയാഴ്ച വൈകുന്നേരം മാനം കറുത്തത് കച്ചവടക്കാരെ ആശങ്കയിലാഴ്ത്തി. പലയിടത്തും മഴയും ഉണ്ടായിരുന്നു. ഗതാഗതക്കുരുക്കും തിരക്കും നിയന്ത്രിക്കാൻ പൊലീസും തയാറായിക്കഴിഞ്ഞു. പൂവിപണിയും ഉത്രാടപ്പാച്ചിലിൽ സജീവമാകും. താൽക്കാലിക പൂവിൽപന കേന്ദ്രങ്ങൾ പലയിടത്തും ഞായറാഴ്ച തലപൊക്കും. വിൽപനക്കായുള്ള പൂവ് തമിഴ്നാട്ടിൽനിന്ന് മൊത്ത വിതരണകേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. ഉത്രാടദിനം പൂവില ഉയരുമെന്നും കച്ചവടക്കാർ പറയുന്നു. ഇതര സംസ്ഥാനക്കാരും കളിക്കോപ്പുകളും മറ്റുമായി റോഡുവക്കുകളിൽ ഇടംപിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.