കൊല്ലം: കൂടെ പഠിക്കുന്നവർ സ്‌കൂളിൽ ഓണപ്പരീക്ഷ എഴുതുമ്പോൾ വൃക്കരോഗത്തിെൻറ വേദനകളാൽ വീടിനുള്ളിൽ ഒതുങ്ങുകയാണ് മുഹമ്മദ് ആസിഫ്. അതിനാൽ എല്ലാ വാതിലുകളിലും മുട്ടി സഹായം തേടി അലയുകയാണ് മുഹമ്മദ് ആസിഫിെൻറ പിതാവ് നൗഷാദ്. സ്വന്തമായി ഒരു വീടിെൻറ മേൽവിലാസം പറയാൻ ഇവർക്കില്ല. വാടകവീടുകൾ പലത് മാറിയ കുടുംബം ഇപ്പോൾ നൗഷാദിെൻറ സുഹൃത്തിെൻറ വീട്ടിലാണ് താമസം. മൂന്നു വയസ്സുള്ളപ്പോഴാണ് മുഹമ്മദ് ആസിഫിൽ വൃക്കരോഗത്തിെൻറ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. പിതാവിെൻറ ഹൃേദ്രാഗത്തിനും പക്ഷാഘാതം ബാധിച്ച് ചലിക്കാൻ കഴിയാതെ കിടക്കുന്ന മാതാവിെൻറ രോഗാവസ്ഥക്കുമൊപ്പം മകനും രോഗത്തിെൻറ വലയിൽ കുടുങ്ങിയതോടെ നൗഷാദ് ജീവിതത്തിെൻറ വെല്ലുവിളിക്ക് മുന്നിൽ പതറി. അച്ഛനമ്മമാരുടെയും മകെൻറയും ചികിത്സക്കായി പണം കണ്ടെത്താൻ കഴിയാതെ കൂലി പ്പണിക്കാരനായ നൗഷാദ് പലപ്പോഴും വലഞ്ഞു. രണ്ടു മാസം മുമ്പാണ് നൗഷാദിെൻറ മാതാവ്മരിച്ചത്. മുഹമ്മദ് ആസിഫിന് ആവശ്യമായ ചികിത്സ യഥാസമയം നൽകുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമായപ്പോൾ കുഞ്ഞിെൻറ രോഗവും കൂടി . ഇപ്പോൾ വൃക്കകളിലൊന്ന് പ്രവർത്തനരഹിതമായി. കഴിഞ്ഞ അധ്യയനവർഷം അവസാനത്തോടെ സ്‌കൂളിൽ പോകുന്നത് ഏകദേശം നിലച്ചിരുന്നു. അധ്യാപകരുടെ സഹായത്തോടെ പാഠഭാഗങ്ങൾ പഠിച്ചാണ് മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും വാർഷിക പരീക്ഷ ആസിഫ് എഴുതിയത്. ആസിഫിെൻറ ചികിത്സക്കും പരിശോധനകൾക്കും മരുന്നിനുമായി മാസം പതിനായിരത്തോളം രൂപ ചെലവ് വരും. സുമനസ്സുകളുടെ സഹായമുണ്ടെങ്കിൽ ജീവിതത്തിെൻറ നിറങ്ങളിലേക്ക് ഈ കുഞ്ഞിന് നിറചിരിയോടെ തിരികെ എത്താനാകും. സുഹൃത്തിെൻറ കരുണയിൽ കഴിയുന്ന വീടിനുള്ളിൽ മകനെ സഹായിക്കണമെന്ന വേദന നിറഞ്ഞ പ്രാർഥനയിലാണ് നൗഷാദും കുടുംബവും. സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് എസ്.ബി.ടി കിളികൊല്ലൂർ ശാഖയിൽ നൗഷാദിെൻറ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 67355352485. ഐ.എഫ്.എസ് കോഡ് SBIN 0070397. ഫോൺ: 90485 91575.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.