കാക്കിക്കൈകൾ നന്മ വിളമ്പി; മനസ്സ് നിറഞ്ഞ് അഭയകേന്ദ്രത്തിലെ അന്തേവാസികൾ

ചവറ: ജീവിതവഴിയിൽ ഉറ്റവർ ഉപേക്ഷിച്ചവരും മാനസികനില തെറ്റി ഒറ്റപ്പെട്ടുപോയവർക്കും ഇടയിലേക്ക് സ്നേഹവും ആശ്വാസവുമായി ചവറ പൊലീസ് സ്റ്റേഷൻ ജീവനക്കാരെത്തി. കോയിവിളയിലെ ബിഷപ് ജെറോം അഭയകേന്ദ്രത്തിലെ ഒാണാഘോഷത്തിൽ സി.ഐ ഗോപകുമാറി​െൻറ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം കലാവിരുന്നും ഒരുക്കി. എസ്.ഐ ജയകുമാർ ഉൾപ്പടെയുള്ളവർ ഗാനമാലപിച്ചു. എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചവറ സി.ഐ ഗോപകുമാർ, എസ്.ഐ ജയകുമാർ, എ.എസ്.ഐമാരായ ഉമയൻ, റഹീം, സ്റ്റേഷൻ കൗൺസിലർ ഹരിക്കുട്ടൻ, ജോയി, ശിബി അഭയകേന്ദ്രം മാനേജിങ് ട്രസ്റ്റി കുഞ്ഞച്ചൻ ആറാടൻ എന്നിവർ സംസാരിച്ചു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്തേവാസികൾക്ക് വിഭവസമൃദ്ധമായ ഓണസദ്യയും വിളമ്പി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.