ഈദ്ഗാഹ് സംഘടിപ്പിച്ചു

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ . കുളത്തൂപ്പുഴ പതിനാറേക്കറിൽ ഒരുക്കിയ ഈദ്ഗാഹിൽ എം.എം. ഇല്യാസ് മൗലവി പെരുന്നാൾ നമസ്കാരത്തിനു നേതൃത്വം നൽകി. പട്ടികവർഗക്കാർക്ക് ഓണക്കിറ്റ് വിതരണം പദ്ധതിക്ക് തുടക്കം കുളത്തൂപ്പുഴ: പട്ടികവർഗ വിഭാഗക്കാർക്കായി സർക്കാർ നൽകുന്ന ഓണക്കോടിയുടെയും ഓണക്കിറ്റ് വിതരണത്തി​െൻറയും ജില്ലതല ഉദ്ഘാടനം ആദിവാസി കോളനിയായ കടമാൻകോട് മന്ത്രി കെ. രാജു നിർവഹിച്ചു. കഴിഞ്ഞ ദിവസം കടമാൻകോട് സംഘടിപ്പിച്ച ചടങ്ങിൽ പഞ്ചായത്തിലെ വിവിധ ആദിവാസി കോളനികളിലെ കുടുംബങ്ങൾക്ക് ഓണക്കോടിയും ഓണക്കിറ്റുകളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജു സുരേഷ് മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ആർ. ഷീജ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രവീന്ദ്രൻ പിള്ള, മിനി റോയ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വിഷ്ണു, ശ്രീലത, മുൻ പഞ്ചായത്ത് പ്രസിഡൻറ് ബി. രാജീവ്, വിവിധ ആദിവാസി ഈരുകളുടെ മുപ്പന്മാർ, ൈട്രബൽ ഡെവലപ്മ​െൻറ് ഓഫിസർ മധു, ടി.ഇ.ഒ ഷിനു ബാബു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.