തിരുവനന്തപുരം: രംഗത്ത്. കെ.പി.സി.സി പ്രസിഡൻറ് ആയിരുന്നപ്പോൾ മദ്യനയത്തിെൻറ പേരിൽ മാസങ്ങളോളം യു.ഡി.എഫ് സർക്കാറിനെ ആണ് അദ്ദേഹം മുൾമുനയിൽ നിർത്തിയിരുന്നതെങ്കിൽ ഇത്തവണ രാഷ്ട്രീയ എതിരാളികൾ നയിക്കുന്ന ഇടതുപക്ഷ സർക്കാറിനെയാണ് ഉന്നംവെക്കുന്നത്. വിഷയത്തിൽ കോണ്‍ഗ്രസിലെയും മുന്നണിയിലെയും പ്രമുഖ നേതാക്കൾ ഉൾപ്പെടെ കാര്യമായി പ്രതികരിച്ചില്ലെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്. സര്‍ക്കാറിെൻറ പുതിയ മദ്യനയത്തിെൻറ ഭാഗമായി അടച്ചിട്ടിരുന്ന ബാറുകൾ തുറന്നിട്ടും ശക്തമായ പ്രതിഷേധം പ്രതിപക്ഷനിരയിൽ നിന്നുപോലും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമുദായ, ഗാന്ധിയൻ സംഘടനകളുമായി ചേർന്ന് സുധീരന്‍ പ്രക്ഷോഭത്തിന് തയാറെടുക്കുന്നത്. ഇതിെൻറ ഭാഗമായി ഈ മാസം 12ന് തലസ്ഥാനത്ത് സമരപ്രഖ്യാപന കൺവെൻഷൻ ചേരും. ഉച്ചക്കുശേഷം മൂന്നിന് വെള്ളയമ്പലം പാരിഷ് ഹാളിൽ ചേരുന്ന കൺവെൻഷൻ അതിശക്തമായ സമരത്തിന് അന്തിമരൂപം നല്‍കും. ലത്തീന്‍ അതിരൂപത ആർച് ബിഷപ് ഡോ. സൂസപാക്യവുമായി ചര്‍ച്ച നടത്തി സമരത്തിന് പിന്തുണ ഉറപ്പാക്കി. മറ്റ് ചില ബിഷപ്പുമാരുമായും ആധ്യാത്മിക-ഗാന്ധിയൻ സംഘടനാ ഭാരവാഹികളുമായും കൂടിയാലോചനകൾ നടത്തി. തൊട്ടടുത്ത ദിവസങ്ങളിലായി കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതി യോഗവും യു.ഡി.എഫ് യോഗവും ചേരും. ഇൗ യോഗങ്ങളിലും മദ്യവിഷയം ശക്തമായി ഉന്നയിക്കും. ഇടത് സര്‍ക്കാറിെൻറ മദ്യനയത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഒരുഭാഗത്തുനിന്നും ഉണ്ടായില്ല. മദ്യവില്‍പന ശാലകള്‍ അനുവദിക്കുന്നതിനുള്ള അനുമതി തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്ന് മാറ്റിക്കൊണ്ടുള്ള ബില്‍ നിയമസഭയില്‍ വന്നപ്പോള്‍ നിയമസഭ ബഹിഷ്‌കരണം നടത്തി ചർച്ചയിൽനിന്ന് യു.ഡി.എഫ് മാറിനിന്നു. ബാറുകളെല്ലാം തുറക്കുന്നതരത്തിൽ മദ്യനയം മാറ്റിയിട്ടും സമുദായ സംഘടനകളും എതിർക്കുന്നിെല്ലന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.