തിരുവനന്തപുരം: മദ്യവർജനം പ്രഖ്യാപിത പരിപാടിയാക്കി അധികാരത്തിൽവന്ന ഇടത് സർക്കാർ മദ്യരാജാക്കന്മാരുടെ ദാസ്യവേല ചെയ്യുന്നവരായി അധഃപതിെച്ചന്ന് ആം ആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതി ആരോപിച്ചു. സർക്കാറിെൻറ എല്ലാനടപടികളും കേരളത്തിെൻറ കുടുംബസ്വാസ്ഥ്യത്തെ തകർക്കുന്ന മദ്യത്തിെൻറ യഥേഷ്ട ലഭ്യതക്കും തലമുറകളിലേക്കുള്ള അപകടകരമായ വ്യാപനത്തിനും വഴിവെക്കുന്നതാണെന്ന് കൺവീനർ സി.ആർ. നീലകണ്ഠൻ പറഞ്ഞു. സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. വിനോദ് മേക്കോത്ത്, ഷൗക്കത്തലി എരോത്ത്, കെ.എസ്. പത്മകുമാർ, ജാഫർ അത്തോളി, ഷൈബു മഠത്തിൽ, കാർത്തികേയൻ ദാമോദരൻ, വി.പി. സെയ്ദലവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.