ബാർ: ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും -സൂസപാക്യം തിരുവനനന്തപുരം: ബാറുകൾ കൂട്ടത്തോടെ തുറന്നു സംസ്ഥാനത്തെ മദ്യഉപഭോഗം വർധിപ്പിക്കുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് സമാന മനസ്കരായ എല്ലാവരുമായി ചേർന്ന് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച് ബിഷപ് ഡോ. എം. സൂസപാക്യം അറിയിച്ചു. മതമേലധ്യക്ഷർ, ലഹരിവിരുദ്ധ പ്രസ്ഥാനങ്ങൾ, ലഹരിക്കെതിരെ പ്രവർത്തിക്കുന്ന മത- ആധ്യാത്മിക സംഘടനകൾ, സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, ഗാന്ധിയൻ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ഈ മാസം 12ന് വൈകീട്ട് മൂന്നിന് സമര പ്രഖ്യാപന കണ്‍െവൻഷൻ വെള്ളയമ്പലം പാരീഷ് ഹാളിൽ ചേരും. മദ്യത്തിെൻറ ഉപഭോഗം പടിപടിയായി കുറച്ചുകൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പു കാലത്തു പ്രഖ്യാപിച്ച സർക്കാർ മദ്യത്തിെൻറ ഉപഭോഗം ഉയർത്തുന്ന വഞ്ചനപരമായ സമീപനമാണു സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.