കാട്ടാക്കട:- വിളപ്പില്‍ പഞ്ചായത്തിലെ ശാസ്താംപാറയിൽ ഇക്കുറി വിപുലമായ ഓണാഘോഷ പരിപാടികള്‍. പഞ്ചായത്ത് ശാസ്താംപാറയിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ഞായറാഴ്ച വർണാഭമായ തുടക്കംകുറിക്കും. ഇനി ഏഴുദിവസം നാടൻകലകളുടെ സമ്മേളനവും പ്രകാശവർണവിസ്മയവും സഞ്ചാരികളുടെ മനം കവരും. ഇളം കാറ്റും കൂറ്റൻ പാറകളും നഗരക്കാഴ്ചകളും ശാസ്താംപാറയുടെ പ്രത്യേകതയാണ്. കഴിഞ്ഞവർഷം മുതലാണ് വിളപ്പിൽ പഞ്ചായത്ത് നാട്ടുകാരുടെ സഹകരണത്തോടെ 'ഓണനിലാവ്' എന്ന പേരിൽ ഓണം വാരാഘോഷത്തിന് തുടക്കമിട്ടത്. ഒരു ലക്ഷത്തിലേറെപ്പേരാണ് കഴിഞ്ഞതവണ ശാസ്താംപാറ കുന്നിന് മുകളിലെത്തിയത്. നാലുകോടി ചെലവഴിച്ച് നിർമിക്കുന്ന ശാസ്താംപാറയിലേക്കുള്ള റോഡിെൻറ പ്രവർത്തനോദ്ഘാടനം, ഹൈമാസ്റ്റ് ലൈറ്റിെൻറ സ്വിച്ചോൺ എന്നിവയും ഐ.ബി. സതീഷ് എം.എൽ.എ ഇന്ന് നിർവഹിക്കും. പഞ്ചായത്തിെൻറ തനത് ഫണ്ടിൽനിന്ന് ഓണം വാരാഘോഷത്തിന് ഒരു ലക്ഷം രൂപ വിനിയോഗിക്കാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. സമീപപഞ്ചായത്തുകൾ ഓൺ ഫണ്ടിൽനിന്ന് 15000 രൂപ വീതം നൽകുന്നുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് വിജയരാജ്, വൈസ് പ്രസിഡൻറ് ശോഭന, അംഗങ്ങളായ ഷൈലജ, ജയകുമാർ എന്നിവർ മലയിൻകീഴ് മീഡിയ സെൻററിൽ നടന്ന വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.