കൊല്ലം: ജില്ല ആശുപത്രിയിൽ സ്ഥാപിച്ച എം.ആർ.ഐ സ്കാൻ യൂനിറ്റ് ശനിയാഴ്ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ല ആശുപത്രി അങ്കണത്തിൽ ചേരുന്ന യോഗത്തിൽ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷയാകും. ഉദ്ഘാടന യോഗത്തിൽ മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, അഡ്വ. കെ രാജു എന്നിവർ മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്തിെൻറ വാർഷിക പദ്ധതിയിൽപെടുത്തി 11 കോടി ചെലവഴിച്ചാണ് എം.ആർ.ഐ സ്കാൻ യൂനിറ്റ് സ്ഥാപിച്ചത്. സീമെൻസ് കമ്പനിയുടെ ജർമൻ നിർമിത സ്കാനിങ് മെഷീനാണിത്. മെഷീൻ സ്ഥാപിക്കുന്നതിെൻറ ഭാഗമായി മൂന്നരക്കോടി ചെലവിൽ ഹൈടെൻഷൻ വൈദ്യുതിയും ആശുപത്രിയിൽ ലഭ്യമാക്കി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ, വൈസ് പ്രസിഡൻറ് എം. ശിവശങ്കരപിള്ള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ജൂലിയറ്റ് നെത്സൺ, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ഷീജ, ജില്ല േപ്രാഗ്രാം ഓഫിസർ ഡോ. ഹരി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.