കൊല്ലം: കാഷ്യു കോർപറേഷന് കഴിഞ്ഞവർഷം നേട്ടങ്ങളുടേത് മാത്രമാണെന്ന് ചെയർമാൻ എസ്. ജയമോഹനും മാനേജിങ് ഡയറക്ടർ ടി.എഫ്. സേവ്യറും വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോർപറേഷൻ നഷ്ടത്തിൽ കൂപ്പുകുത്തിയ സമയത്താണ് എൽ.ഡി.എഫ് അധികാരത്തിൽവരുന്നത്. പരിമിതമായ സാഹചര്യത്തിലും സർക്കാറിെൻറ ഇടപെടലോടെ നിരവധി പദ്ധതികൾ നടപ്പാക്കാനായി. കഴിഞ്ഞ ഒരു വർഷം കോർപറേഷനിലെ തൊഴിലാളികൾക്ക് 140 തൊഴിൽദിനങ്ങൾ നൽകി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് കശുവണ്ടി സംഭരിച്ച് ഒന്നരമാസത്തോളം ഫാക്ടറികൾ പ്രവർത്തിപ്പിച്ചിട്ടുണ്ട്. അടുത്തവർഷം പ്രദേശികമായി സംഭരിച്ച കശുവണ്ടികൊണ്ട് ആറുമാസം ഫാക്ടറികൾ പ്രവർത്തിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. അവസാനവർഷമാകുേമ്പാൾ ഇറക്കുമതി പൂർണമായും കുറക്കാനുതകുന്നരീതിയിൽ സംസ്ഥാനത്ത് നിന്നുതന്നെ തോട്ടണ്ടി സംഭരിക്കാൻ കഴിയുമെന്ന് ഭാരവാഹികൾ പറഞ്ഞു. കശുവണ്ടി പരിപ്പിൽനിന്നുള്ള മൂല്യവർധിത വസ്തുക്കളുടെ ഉൽപാദനം വർധിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കശുമാങ്ങയിൽനിന്ന് വിവിധ ഉൽപന്നങ്ങൾ നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകിവരുകയാണ്. കാഷ്യു കോർപറേഷെൻറ പുതിയ ഉൽപന്നങ്ങളുടെ വിപണനോദ്ഘാടനം രണ്ടിന് മൂന്നുമണിക്ക് അയത്തിൽ ഫാക്ടറിയിൽ മുഖ്യമന്ത്രി നിർവഹിക്കും. വിവിധ ജില്ലകളിലെ മുപ്പത് കോർപറേഷൻ ഫാക്ടറി കേന്ദ്രങ്ങളിൽ നടത്തിയ തൊഴിലാളികളുടെ തൊഴിൽ കാര്യക്ഷമതാ ടെസ്റ്റിെൻറ അടിസ്ഥാനത്തിലാണ് പുതിയ തൊഴിലാളികൾക്ക് നിയമനം നൽകിയത്. ഷെല്ലിങ് വിഭാഗത്തിൽ അർഹത നേടിയ മുഴുവൻ തൊഴിലാളികൾക്കും നിയമനം നൽകിയിട്ടുണ്ട്. ഷെല്ലിങ്, പീലിങ് വിഭാഗങ്ങളിലും ആനുപാതികമായി നിയമനം നടത്തി. കശുവണ്ടി പരിപ്പിലെ കേരള ബ്രാൻറായ ജംബോസൈസ് കശുവണ്ടിയുടെ വിപണനോദ്ഘാടനവും ശനിയാഴ്ച മുഖ്യമന്ത്രി നിർവഹിക്കും. യോഗത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയാകും. മന്ത്രി കെ. രാജു ചടങ്ങിൽ പുതിയ ഉൽപന്നങ്ങൾ ഏറ്റുവാങ്ങുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.