വീടി​െൻറ വാതിൽ തകർത്ത്​ 40 പവനും പണവും കവർന്നു

കൊട്ടിയം: വീടി​െൻറ പിൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ 40 പവനും 3000 രൂപയും 200 ദർഹവും കവർന്നു. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു മോഷണം. കുളപ്പാടം എസ്.കെ.വി ജങ്ഷനടുത്ത് പുന്നവിളയിൽ മുഹമ്മദ് ഷാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാത്രി എട്ടിനും പതിനൊന്നരക്കും ഇടയിലായിരുന്നു മോഷണം. വീടി​െൻറ അടുക്കളഭാഗത്തെ ഇരുമ്പ് കതക് പുറത്തുനിന്ന് തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ അടുക്കളഭാഗത്തെ മറ്റൊരു കതക് തകർത്ത് വീടിനുള്ളിൽ കടന്നാണ് മോഷണം നടത്തിയത്. കിടപ്പുമുറിയിലെ അലമാര തകർത്താണ് സ്വർണവും പണവും വിദേശ കറൻസിയും കവർന്നത്. മുറികളിലെ അലമാരകളെല്ലാം തുറന്ന് സാധനങ്ങൾ വലിച്ചുവാരി പുറത്തിട്ട നിലയിലായിരുന്നു. ദുബൈയിൽ ജോലിചെയ്യുന്ന മുഹമ്മദ് ഷാഫിയുടെ വിവാഹം കഴിഞ്ഞമാസം 30നാണ് നടന്നത്. എയർഫോഴ്‌സിൽ ജോലിയുള്ള ഇയാളുടെ സഹോദരൻ അബ്ദുൽ ഷാഹിം കൊടുത്തയച്ച സാധനങ്ങൾ വാങ്ങാൻ രാത്രി എട്ടിന് നാവായിക്കുളത്തേക്ക് പോയ കുടുംബം രാത്രി 11ന് മടങ്ങി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടൻതന്നെ ചാത്തന്നൂർ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വീടി​െൻറ പുറകിലുണ്ടായിരുന്ന പിക്കാസും കുന്താലിയും ഉപയോഗിച്ചാണ് കതക് തകർത്തതെന്ന് കരുതുന്നു. അന്വേഷണത്തിന് സ്ഥലത്ത് കൊണ്ടുവന്ന പൊലീസ് നായ അടുത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിനടുത്തുവരെ പോയി മടങ്ങി. ചാത്തന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.