കൊല്ലം: സൊസൈറ്റി ഫോര്‍ അസിസ്റ്റൻസ് ടു ഫിഷര്‍ വിമെനും(സാഫ്) ജില്ല വ്യവസായവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കൊല്ലം പാർവതി മില്‍ കോമ്പൗണ്ടില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ മൂന്നിന് സമാപിക്കും. സാഫ് ആക്ടിവിറ്റി ഗ്രൂപ്പുകളുടെ ഉൽപന്നങ്ങള്‍, മത്സ്യ, മത്സ്യേതര വിഭവങ്ങള്‍ തുടങ്ങിയവ സ്റ്റാളുകളില്‍ ലഭിക്കും. ചെറുകിട ഉൽപന്ന പ്രദര്‍ശന വില്‍പനമേള തുടങ്ങി കൊല്ലം: ജില്ല വ്യവസായകേന്ദ്രത്തിെൻറ ആഭിമുഖ്യത്തില്‍ ചെറുകിട വ്യവസായ ഉൽപന്നങ്ങളുടെ പ്രദര്‍ശന വില്‍പനമേള പാര്‍വതി മില്‍ കോമ്പൗണ്ടില്‍ ആരംഭിച്ചു. ജില്ലയിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍നിന്നുള്ള വിവിധ ഉൽപന്നങ്ങള്‍ ഉൽപാദകരില്‍നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ മേളയിൽ അവസരമുണ്ട്. മേയര്‍ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ല വ്യവസായകേന്ദ്രം മാനേജര്‍ ഹെലന്‍ ജെറോം, ചെറുകിട വ്യവസായ അസോസിയേഷന്‍ കൊല്ലം ജില്ല പ്രസിഡൻറ് ലെന്‍ ഫിലിപ് തുടങ്ങിയവര്‍ പങ്കെടുത്തു. ചക്കവിഭവങ്ങള്‍, കറി പൗഡറുകള്‍, നീര ഉൽപന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, വിവിധയിനം കശുവണ്ടി പരിപ്പ്, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, മത്സ്യവിഭവങ്ങള്‍ തുടങ്ങിയവ ലഭ്യമാണ്. കലക്‌ടറേറ്റില്‍ ഓണാഘോഷം കൊല്ലം: കലക്‌ടറേറ്റ് സ്റ്റാഫ് വെല്‍ഫെയര്‍ ആൻഡ് റിക്രിയേഷന്‍ ക്ലബിെൻറ ആഭിമുഖ്യത്തില്‍ കലക്‌ടറേറ്റില്‍ ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചു. ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ സരസിെൻറ അത്തപ്പൂക്കള മത്സരം കലക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. അത്തപ്പൂക്കള മത്സരത്തില്‍ കലക്‌ടറേറ്റ് ഒന്നാംസ്ഥാനം നേടി. ജില്ല മെഡിക്കല്‍ ഓഫിസിനും ജില്ല കൃഷി ഓഫിസിനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.