ജില്ല അത്​ലറ്റിക്​ മത്സരങ്ങൾക്ക്​ വർണാഭമായ തുടക്കം *െഎ.ജെ.എച്ച്​.എസ്​.എസ്​ തങ്കശ്ശേരി 96 പോയൻറുമായി കുതിക്കുന്നു

കൊല്ലം: 61ാമത് ജില്ല അത്ലറ്റിക് മത്സരങ്ങൾക്ക് കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. മത്സരത്തി​െൻറ ആദ്യദിനം അവസാനിച്ചപ്പോൾ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കി െഎ.ജെ.എച്ച്.എസ്.എസ് തങ്കശ്ശേരി 96 പോയൻറുമായി കുതിക്കുകയാണ്. തങ്കശ്ശേരിക്ക് ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ട് 74 പോയൻറുമായി സായി രണ്ടാം സ്ഥാനത്തും 66 പോയൻറുമായി ചാത്തന്നൂർ വിമല സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്. മത്സരങ്ങളുടെ തുടക്കം മുതൽ തങ്കശ്ശേരിയുടെ കുതിപ്പായിരുന്നു. ഉച്ചക്കു ശേഷം നടന്ന ഫൈനൽ മത്സരങ്ങളിൽ അവർക്ക് തൊട്ടതെല്ലാം പൊന്നായി. രാവിലെ ഏഴിനുതന്നെ മത്സരങ്ങൾ ആരംഭിച്ചു. മേളയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന എം. നൗഷാദ് എം.എൽ.എ പരിപാടിക്കെത്താൻ വൈകിയതിനാൽ അസോസിയേഷൻ ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ രാവിലെ 10ന് ഒൗപചാരിക ഉദ്ഘാടനം നിർവഹിച്ചു. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴ കായികമേളയുടെ ആവേശം കെടുത്തുമോയെന്ന പേടിയുണ്ടായിരുന്നെങ്കിലും വ്യാഴാഴ്ച മഴ പൂർണമായും മാറിനിന്നു. ആദ്യദിനത്തിലെ കായിക മത്സരങ്ങൾ വൈകീട്ട് ആേറാടെയാണ് അവസാനിച്ചത്. 60 ഒാളം ഇനങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ബാക്കിയുള്ള മത്സരങ്ങൾ സെപ്റ്റംബർ രണ്ടിനാണ് നടക്കുന്നത്. 1700ഒാളം കായിക താരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളിൽ പെങ്കടുക്കാൻ ലാൽ ബഹദൂർ സ്റ്റേഡിയത്തിലെത്തിയത്. അണ്ടർ 10,12,14,16,18, 20 എന്നീ കാറ്റഗറികളിലാണ് മത്സരങ്ങൾ. 20 വയസ്സിനു മുകളിലേക്കുള്ളവരെല്ലാം ഒരുവിഭാഗമായിരിക്കും. മത്സരത്തിലെ ആദ്യസ്ഥാനക്കാർക്ക് സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ ജില്ലയെ പ്രതിനിധീകരിക്കാം. മുൻ വർഷങ്ങളിലെ പോലെ വിജയികൾക്ക് സർട്ടിഫിക്കറ്റിനൊപ്പം കാഷ് അവാർഡും മെഡലുകളും നൽകും. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 500,300,200 എന്നിങ്ങനെയാണ് കാഷ് അവാർഡ്. സെപ്റ്റംബർ രണ്ടിന് നടക്കുന്ന സമാപന ചടങ്ങിൽ മേയർ വി. രാജേന്ദ്ര ബാബു സമ്മാനങ്ങൾ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.