കൊല്ലം: രോഗാതുരരായ നിർധനർക്ക് അടിയന്തര ധനസഹായ മെത്തിക്കാൻ നീരാവിൽ നവോദയം ഗ്രന്ഥശാല രൂപവത്കരിച്ച സാന്ത്വനം സഹായ പദ്ധതിക്ക് ലഭിച്ച സ്റ്റേറ്റ് ലൈബ്രറി കൗൺസിലിെൻറ 10,000 രൂപയുടെ പാരിതോഷികം വെള്ളിയാഴ്ച വൈകീട്ട് നാലിന് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. കെ.വി. കുഞ്ഞുകൃഷ്ണൻ ഗ്രന്ഥശാല ഭാരവാഹികൾക്ക് കൈമാറും. ജില്ലയിലെ മികച്ച ഗ്രന്ഥശാലക്കുള്ള ജില്ല ലൈബ്രറി കൗൺസിലിെൻറ പ്രഥമ പുത്തൂർ സോമരാജൻ പുരസ്കാര അവാർഡ് തുകയായ 10,000 രൂപ സ്ഥിരനിക്ഷേപമാക്കി 1911ൽ ഗ്രന്ഥശാല തുടക്കമിട്ട സഹായ പദ്ധതിയാണിത്. മാരകരോഗങ്ങളാലും അപകടങ്ങളിൽപ്പെട്ടും രോഗക്കിടക്കയിലായ നിർധനർക്ക് 2000 രൂപ മുതൽ 5000 രൂപ വരെ ധനസഹായം ഭവനങ്ങളിൽ എത്തിക്കുന്നതാണ് പദ്ധതി. ഗ്രന്ഥശാലയുടെ ഉറ്റമിത്രങ്ങൾ പ്രിയപ്പെട്ടവരുടെ സ്മരണാർഥം സ്വമേധയാ നൽകിയ 5000 രൂപ മുതൽ 50,000 വരെ തുകകൾ വഴി ഇതിനകം നാലരലക്ഷത്തോളം രൂപ ഗ്രന്ഥശാല പദ്ധതി സ്ഥിരനിക്ഷേപമാക്കിയിട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന പലിശത്തുകയുടെയും മറ്റു സഹായങ്ങളും വഴിയാണ് അടിയന്തര സഹായം എത്തിക്കുക. പദ്ധതിയെ മികച്ച സാന്ത്വനപ്രവർത്തനമായി കണക്കിലെടുത്താണ് സ്റ്റേറ്റ് ലൈബ്രറി കൗൺസിലിെൻറ അംഗീകാരം. ചടങ്ങിൽ ഗ്രന്ഥശാലാ കലാകായിക സമിതിയുടെ തേൃത്വത്തിൽ അന്യംനിന്നുപോകുന്ന പാരമ്പര്യതൊഴിലിനങ്ങളായ കയർപിരിക്കൽ, തൊണ്ട് തല്ലൽ, ഓലമെടയൽ തുടങ്ങിയവയിൽ മത്സരങ്ങളും 105 വൃദ്ധമാതാക്കൾക്ക് ഓണപ്പുടവ വിതരണവും നടന്നു. ഓണോത്സവം 2017 ഗ്രന്ഥശാലാ മുറ്റത്തെ കൽവിളക്കിൽ ദീപം തെളിച്ച് ഡോ. കെ.വി. കുഞ്ഞുകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ബേബി ഭാസ്കർ അധ്യക്ഷതവഹിക്കും. സെപ്റ്റംബർ രണ്ടിന് രാവിലെ 10 മുതൽ കുപ്പണ കയർ വ്യവസായ സഹകരണ സംഘം വളപ്പിലാണ് തൊഴിൽ മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.