കൊല്ലം: കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികസഹായത്തോടെ അനര്‍ട്ട് നടപ്പാക്കുന്ന സോളാര്‍, സ്മാര്‍ട്ട് പദ്ധതിയില്‍ ഗുണഭോക്താക്കളെ െതരഞ്ഞെടുക്കുന്നു. 2017-18 സാമ്പത്തികവര്‍ഷം ആകെ ആറ് മെഗാവാട്ട് പദ്ധതിയാണ് നടപ്പാക്കുന്നത്. ഒരു കിലോവാട്ട് മുതല്‍ മൂന്ന് കിലോവാട്ടുവരെ ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്കും ഒന്നുമുതല്‍ അഞ്ച് കിലോവാട്ടുവരെ ഗാര്‍ഹികേതര ഗുണഭോക്താക്കള്‍ക്കും അപേക്ഷിക്കാം. ബാറ്ററിയുടെ ശേഷിയില്‍ മാറ്റംവരുത്തി ഉപയോഗിക്കാവുന്ന രീതിയില്‍ മൂന്ന് ഓപ്ഷനുകള്‍ പദ്ധതിയിലുണ്ട്. ഏറ്റവുംകൂടിയ സബ്‌സിഡി ഒരു കിലോവാട്ടിന് 40,500 രൂപയും ഏറ്റവുംകുറഞ്ഞത് 27,000 രൂപയുമാണ്. കേന്ദ്രമന്ത്രാലയത്തിെൻറ തീരുമാനമനുസരിച്ച് ഇതില്‍ മാറ്റംവരാം. താൽപര്യമുള്ളവര്‍ക്ക് www.anert.gov.in വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ അനര്‍ട്ട് എംപാനല്‍ ചെയ്ത ലിസ്റ്റില്‍പെട്ട ഏജന്‍സിയെ കണ്ടെത്തി പ്ലാൻറിെൻറ നിര്‍മാണം പൂര്‍ത്തിയാക്കണം. പദ്ധതിക്ക് സഹകരണ ബാങ്കുകളും സൊസൈറ്റികളും കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കിവരുന്നു. അപേക്ഷ ലഭിക്കുന്ന മുന്‍ഗണനക്രമത്തിലായിരിക്കും ഗുണഭോക്താക്കളെ െതരഞ്ഞെടുക്കുക. പദ്ധതിയുടെ വിശദാംശങ്ങള്‍ ആനന്ദവല്ലീശ്വരം ടെമ്പററി കോടതിക്ക് സമീപമുള്ള അനെര്ട്ടിെൻറ ജില്ല ഓഫിസില്‍ ലഭിക്കും. ഫോണ്‍: 0474-2797078. വ്യാപാരികളും ഹോട്ടലുടമകളും ജാഗ്രതപുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ കൊല്ലം: ഓണക്കാലത്ത് ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ വ്യാപാരികളും ഹോട്ടലുടമകളും ജാഗ്രതപുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി. ഷേര്‍ളി നിര്‍ദേശിച്ചു. ബേക്കറികളിലും പാനീയശാലകളിലും ശുദ്ധജലം/തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ മാത്രം ഉപയോഗിച്ച് കടയുടെ ആവശ്യത്തിനുള്ള ഐസ് സ്വന്തമായി ഉണ്ടാക്കണം. നിയമാനുസൃത ലൈസന്‍സോടുകൂടിയ ഭക്ഷ്യവസ്തുക്കള്‍ മാത്രമേ വിൽപന നടത്താവൂ. തുടര്‍ച്ചയായി ചൂടാക്കുന്ന എണ്ണയില്‍ തയാറാക്കുന്ന ഉപ്പേരി, മിക്‌സ്ചര്‍ തുടങ്ങിയവ ആരോഗ്യത്തിന് ഹാനികരമായതിനാല്‍ എണ്ണ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ നല്‍കാവൂ. പഴകിയതും നിറങ്ങള്‍, അജിനോമോട്ടോ എന്നിവ ചേര്‍ത്തതുമായ ഭക്ഷണസാധനങ്ങള്‍ വില്‍ക്കാന്‍ പാടില്ല. ഹോട്ടലുകളിലെ അടുക്കള വൃത്തിയായി സൂക്ഷിക്കണം. പാചകക്കാര്‍ ആരോഗ്യപരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുത്തിരിക്കണം. പാചകത്തിനുപയോഗിക്കുന്ന പച്ചക്കറികള്‍ പത്തുമിനിറ്റെങ്കിലും ഉപ്പുവെള്ളത്തിലിട്ട് നന്നായി കഴുകിമാത്രം ഉപയോഗിക്കണം. ഉത്സവകാലത്ത് ഭക്ഷ്യവിഷബാധക്ക് സാധ്യതയുള്ളതിനാല്‍ ഹോട്ടലുടമകള്‍ ജാഗ്രതപാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.