കരുനാഗപ്പള്ളി: . തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് പള്ളിപ്പാട്ട് യൂസുഫ്കുട്ടിയുടെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്കുകളാണ് വ്യാഴാഴ്ച പുലർച്ചെ ഒന്നോടെ കത്തിനശിച്ചത്. യൂസുഫ് കുട്ടിയുടെ ഭാര്യയാണ് തീപടരുന്നത് കണ്ടത്. ഉടന്‍തന്നെ വീട്ടിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ബഹളംവെക്കുകയും നാട്ടുകാര്‍ ഓടിക്കൂടി തീയണക്കുകയുമായിരുന്നു. കരുനാഗപ്പള്ളി പൊലീസില്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പൊലീസെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊടിയൂര്‍, ആശാമുക്ക്, വെളുത്തമണല്‍, ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജ് റോഡ്, പഞ്ചായത്ത് ജങ്ഷന്‍, മാരാരിത്തോട്ടം എന്നീ സ്ഥലങ്ങൾ സാമൂഹികവിരുദ്ധരുടെയും കഞ്ചാവ് ലോബിയുടെ മദ്യപാനികളുടെയും സ്ഥിരംസങ്കേതങ്ങളാണ്. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.