വേളാങ്കണ്ണി മാതാ ദേവാലയത്തിൽ കോൺഫ്രിയ തിരുനാളിന് കൊടിയേറി

ചവറ: കുളങ്ങരഭാഗം വേളാങ്കണ്ണി മാത ദേവാലയത്തിൽ കോൺഫ്രിയ തിരുനാളിന് കൊടിയേറി. തിരുനാൾ എട്ടിന് സമാപിക്കും. വ്യാഴാഴ്ച രാവിലെ ഇടവക വികാരി സാജൻ വാൾട്ടർ കൊടിയേറ്റ് കർമം നിർവഹിച്ചു. തുടർന്ന് നടന്ന തിരുനാൾ സമാരംഭ ദിവ്യബലിക്ക് ഫാ. വിൻസൻറ് ഡിക്രൂസ് മുഖ്യകാർമികത്വം വഹിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലും വൈകീട്ട് ദിവ്യബലിക്കുശേഷം നവീകരണധ്യാനം ഉണ്ടാകും. ദിവസവും വൈകീട്ട് 4.30 മുതൽ ജപമാല, ലിറ്റിനി, നൊവേന, ദിവ്യബലി, ആശീർവാദം എന്നിവയും നടക്കും. ആറിന് രാവിലെ ഏഴ് മുതൽ അഖണ്ഡ ജപമാല, ഏഴിന് രാവിലെ ഏഴിന് ലത്തീൻ കുർബാന, വൈകീട്ട് അഞ്ചിന് ആഘോഷമായ തിരുനാൾ വേസ്പര, ആശീർവാദം, പ്രദക്ഷിണം. സമാപനദിവസമായ എട്ടിന് രാവിലെ 9.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ സമൂഹബലിക്ക് ഫാ. മോൺ. റൂഫസ് പയസ് ലീൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. ക്രിസ്റ്റഫർ ഹെൻട്രി വചനസന്ദേശ കർമവും നിർവഹിക്കും. തുടർന്ന് സമാപന പ്രദക്ഷിണവും കൊടിയിറക്കും നടക്കും. ഒമ്പതിന് രാവിലെ 6.30ന് മരിച്ച പ്രസിദേന്തിമാരുടെ ആത്മശാന്തിക്കായി ദിവ്യബലി ഉണ്ടാകുമെന്ന് ഇടവക വികാരി സാജൻ വാൾട്ടർ അറിയിച്ചു. ഒരുമ -കാരുണ്യസ്പർശം ഇന്ന് ഓച്ചിറ: 14 വർഷമായി ദുൈബ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓച്ചിറ നിവാസികളുടെ കൂട്ടായ്മയായ 'ഒരുമ' യു.എ.ഇയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകീട്ട് മൂന്നിന് ഒരുമ- കാരുണ്യസ്പർശം 2017 നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ ധനസഹായം, ചികിത്സ ധനസഹായം, കർഷകശ്രീ അവാർഡ് വിതരണം, ഫലവൃക്ഷത്തൈവിതരണം, വിവിധ കലാപരിപാടികൾ എന്നിവ നടക്കും. വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം തിരുവനന്തപുരം സബ് ജഡ്ജ് വി. സതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഒരുമ പ്രസിഡൻറ് ആർ. അനിൽകുമാർ അധ്യക്ഷതവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷെർളി ശ്രീകുമാർ, പഞ്ചായത്ത് പ്രസിഡൻറുമാരായ അയ്യാണിക്കൽ മജീദ്, ബി. വിജയമ്മ, എസ്.എം. ഇക്ബാൽ, ഇ. ശ്രീദേവി, വൈസ് പ്രസിഡൻറ് എസ്. ഗീതാകുമാരി എന്നിവർ സംസാരിക്കും. വാർത്ത സമ്മേളനത്തിൽ പ്രസിഡൻറ് ആർ. അനിൽകുമാർ, സെക്രട്ടറി എൻ. ശിവപ്രസാദ്, മുൻ പ്രസിഡൻറ് രഘുനാഥ് വാഴപ്പള്ളിൽ, ശ്രീരാഗ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.