കൊട്ടാരക്കര: താലൂക്ക് സപ്ലൈ ഒാഫിസിൽ മുൻഗണന പട്ടികയിൽ പുതുതായി ഉൾപ്പെടുത്തുന്നതിന് അപേക്ഷിച്ച വെളിയം, വെളിനല്ലൂർ, പൂയപ്പള്ളി, വെട്ടിക്കവല നിവാസികൾക്കായി തിങ്കളാഴ്ച മുതൽ അതത് റേഷൻ ഡിപ്പോകൾ കേന്ദ്രീകരിച്ച് ക്യാമ്പ് നടത്തും. പഞ്ചായത്തുകളിലെ താഴെപ്പറയുന്ന റേഷൻ കടകളിലെ കാർഡുടമകൾക്കാണ് ഇതോടാപ്പമുള്ള ദിവസങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കുക. തിങ്കൾ - 252, 115, 108, 116, 338, 107, 113, 317. ചൊവ്വ - 254, 303, 259, 112, 339, 111, 242, 106, 110. ബുധൻ - 244, 304, 100, 232, 301, 282, 109. വ്യാഴം - 102, 302, 99, 98, 103, 101, 210, 281. ശനി - 104, 97, 88, 215, 89, 231, 90, 105, 92. ഞായർ - 94, 91, 203, 95, 87, 93, 96, 216. ഒക്ടോബർ 31 - 219, 79, 80, 343, 82, 72, 205, 84, 75, 352. ദിവസവും രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെയാണ് ക്യാമ്പ്. പുതിയ അപേക്ഷകൾ സ്വീകരിക്കില്ല. മുൻഗണനാ പട്ടികയിൽ ഉൾപ്പെടാനുള്ള അർഹത സംബന്ധിച്ച രേഖകൾ കാർഡുടമകൾ ഹാജരാക്കണം. പുതിയതും പഴയതുമായ റേഷൻ കാർഡുകൾ കൈവശം കരുതണം. ആധാർ കാർഡിെൻറ പകർപ്പ് റേഷൻ കടകളിൽ ഏൽപ്പിച്ചിട്ടില്ലാത്തവർ അത് ക്യാമ്പിൽ നൽകേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.