വെരുകുഴിയിൽ പുലിയിറിങ്ങി; രണ്ട് പോത്തുകളെ കൊന്നു

പത്തനാപുരം: കാടിറങ്ങിയ പുലി വളര്‍ത്തുമൃഗങ്ങളെ കൊന്നു. പിറവന്തൂര്‍ പഞ്ചായത്തിലെ മൈക്കാമൈന്‍ വെരുകുഴിയിലാണ് പുലി കഴിഞ്ഞ ദിവസം ഭീതി വിതച്ചത്. രണ്ട് പോത്തുകളെ കൊല്ലുകയും ഒരു പട്ടിയെ കടിച്ചുകൊണ്ടുപോകുകയും ചെയ്തു. വെരുകുഴി തോട്ടത്തില്‍ വീട്ടില്‍ കെ.സി. ചെറിയാ​െൻറ ഉടമസ്ഥതയിലുള്ള പോത്തുകളെയാണ് പുലി പിടിച്ചത്. വ്യാഴാഴ്ച രാത്രി ഏേഴാടെയായിരുന്നു സംഭവം. ചെറിയാന്‍ സമീപത്തെ തോട്ടത്തില്‍ വേലി കെട്ടിയാണ് പോത്തുകളെ വളര്‍ത്തിയിരുന്നത്. 40 പോത്തുകളാണ് ആകെ ഉണ്ടായിരുന്നത്. കൂട്ടിനുള്ളില്‍ കയറി പുലി പോത്തുകളെ ആക്രമിക്കുകയായിരുന്നു. പോത്തുകളുടെ കഴുത്ത് കടിച്ച് മുറിച്ചനിലയിലാണ്. തുടര്‍ന്ന് കാവലിനായി കെട്ടിയിരുന്ന പട്ടിയെയും കടിച്ചുകൊണ്ടുപോയി. ശബ്ദം കേട്ട്‌ നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പുലി കാടുകയറിയിരുന്നു. പത്തനാപുരം റെയ്ഞ്ചിലെ വെള്ളംതെറ്റി ഫോറസ്റ്റ് ഓഫിസി​െൻറ അധീനതയില്‍ വരുന്ന ഈ പ്രദേശത്ത് രണ്ടാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് പുലിയിറങ്ങുന്നത്. ഒന്നിലധികം പുലി ഉണ്ടായിരുന്നതായും സംശയം ഉണ്ട്. മേഖലയില്‍ നിരന്തരം വന്യമൃഗശല്യമുണ്ടായിട്ടും സുരക്ഷസംവിധാനങ്ങള്‍ ഒരുക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.