ഇടമൺ റെയിൽവേ സ്​റ്റേഷനിൽ വാഗൺ എൻജിൻ പാളംതെറ്റി

പുനലൂർ: പുനലൂർ--ചെങ്കോട്ട പുതിയ ബ്രോഡ്ഗേജ് പാതയിൽ ഇടമൺ റെയിൽവേ സ്റ്റേഷനിൽ വീണ്ടും എൻജിൻ പാളം തെറ്റി. പുതുതായി കമീഷൻ ചെയ്ത പാതയിൽ അടിക്കടി എൻജിൻ പാളം തെറ്റുന്നത് ഇതുവഴിയുള്ള യാത്രയിൽ ആശങ്കയുയർത്തുന്നു. ചെങ്കോട്ടയിൽനിന്ന് മെറ്റലുമായി വന്ന ബോബിൻ വാഗണി​െൻറ എൻജി​െൻറ മുൻവശത്തെ ഒരു വീലാണ് പാളത്തിൽനിന്ന് പുറത്തായത്. വെള്ളിയാഴ്ച വൈകീട്ട് നാലേകാലോടെയായിരുന്നു അപകടം. എൻജി​െൻറ പാളംതെറ്റൽ ഇതുവഴിയുള്ള ട്രെയിൻ സർവിസിനെ ബാധിക്കിെല്ലന്നാണ് അധികൃതർ പറയുന്നത്. പുതിയ പാതയിലൂടെ സർവിസ് ആരംഭിച്ച് ഒന്നര മാസം കഴിഞ്ഞപ്പോൾ കഴിഞ്ഞ മേയ് 20ന് യാത്രവണ്ടിയുടെ എൻജിൻ ഇവിടെ പാളം തെറ്റിയത് വിവാദമായിരുന്നു. അന്ന് പാളം തെറ്റിയതി​െൻറ 100 മീറ്റർ കിഴക്കാണ് വെള്ളിയാഴ്ച പാളം തെറ്റിയത്. കഴിഞ്ഞ ഒമ്പതിന് ഇപ്പോൾ പാളം തെറ്റിയ ഭാഗം ഉൾെപ്പടെ ഇനി സർവിസ് ആരംഭിക്കാനുള്ള പാതയിൽ എൻജിൻ ഓടിച്ച് സുരക്ഷ ഉറപ്പാക്കിയതാണ്. അന്ന് എൻജിൻ ഓടിച്ചിരുന്ന ന്യൂ-ആര്യങ്കാവിനും ഇടമണിനും ഇടയിലുള്ള ഭാഗത്ത് ശേഷിക്കുന്ന നിർമാണ പ്രവർത്തനത്തിനായി മെറ്റലുമായി വന്നതാണ് എട്ട് വാഗണും എൻജിനും. മെറ്റൽ ഇറക്കിയ ശേഷം എൻജിൻ ഷണ്ടിങ്ങിനായി സ്റ്റേഷനിലേക്ക് വന്നതാണ്. ഈ സമയം ഗുരുവായൂർ പാസഞ്ചർ സ്റ്റേഷനിലുണ്ടായിരുന്നു. പാസഞ്ചർ പുറപ്പെട്ടതിനു ശേഷമാണ് വാഗൺ എൻജിൻ ഷണ്ടിങ്ങിന് എടുത്തത്. ഈ ഭാഗത്ത് പാളം സ്ഥാപിക്കാനായി മണ്ണ് നിറച്ചത് ഇരുത്തിയതാണ് പാളം തെറ്റലിന് ഇടയാക്കിയതെന്നാണ് പ്രാഥമിക സൂചന. മുമ്പ് ഇവിടെ പാളം തെറ്റിയതും ഇതേ കാരണത്താലായിരുന്നു. അവസാനം ദിവസങ്ങളോളം സർവിസ് നിർത്തിവെച്ചാണ് പാളത്തി​െൻറ തകരാർ പരിഹരിച്ചത്. പാളം തെറ്റിയ എൻജിൻ ഉയർത്താനുള്ള ശ്രമം നടന്നുവരുന്നു. അപകട വിവരം അറിഞ്ഞ് റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.