ബഹുജൻ ശാക്തീകരണ സമ്മേളനം

കൊല്ലം: ബഹുജൻ സമാജ്വാദി പാർട്ടി കേരള ഘടകത്തി​െൻറ ആഭിമുഖ്യത്തിൽ 19ന് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പഴയകാല പ്രവർത്തകരെ ഒരുമിപ്പിക്കാനും പുതിയ പ്രവർത്തകരെ പാർട്ടിയിലേക്ക് ക്ഷണിക്കാനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബി.എസ്.പി ദേശീയ ട്രഷറർ അംബേദ് രാജൻജി, കേരള-തമിഴ്നാട്- പോണ്ടിച്ചേരി സംസ്ഥാനങ്ങളുടെ കോഒാഡിനേറ്റർമാരായ എം. ഗോപിനാഥ്, റാംജി ഗൗതം, എന്നിവർ പെങ്കടുക്കും. പാർട്ടിയുടെ ഒൗദ്യേഗിക സമ്മേളനം കോട്ടയത്ത് നടക്കുന്നതാണ്. ചിലർ സംസ്ഥാന നേതാക്കളുടെ സമ്മതമില്ലാതെ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇതിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ജെ. സുധാകരൻ, സുശീല മോഹൻ, കുഴിച്ചയിൽ സുനിൽ, അച്ചൻകോവിൽ രാജൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.