കൊല്ലം: എക്സൈസ് വിഭാഗവും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ ട്രെയിനിൽ കേരളത്തിലേക്ക് കടത്തിയ പാൻമസാലയുടെയും ലഹരി ഉൽപന്നങ്ങളുടെയും വൻശേഖരം പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശിയായ റഉൗഫാണ് (24) പിടിയിലായത്. ഇയാളുടെ ബാഗിൽനിന്ന് 23 കിലോ ലഹരി ഉൽപന്നങ്ങളാണ് കണ്ടെത്തിയത്. കൊല്ലം തട്ടാമല ഭാഗെത്ത ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ വിതരണത്തിന് കൊണ്ടുവന്നതാണ് ലഹരി ഉൽപന്നങ്ങളെന്ന് ഇയാൾ എക്സൈസിനോട് സമ്മതിച്ചു. കൊല്ലം ഡെപ്യൂട്ടി കമീഷണർ എൻ.എസ്. സുരേഷ്, അസി. കമീഷണർ പി.കെ. സനു എന്നിവരുടെ നിർദേശാനുസരണം സ്പെഷൽ സ്ക്വാഡ് സി.െഎ ജെ. താജുദ്ദീൻകുട്ടി, ഇൻസ്പെക്ടർമാരായ ജെ.പി. ആൺഡ്രൂസ്, അനിൽകുമാർ, അസി. ഇൻസ്പെക്ടർ ബെഹാൻസൺ, ആർ.പി.എഫ് ഇൻസ്പെക്ടർ രാജേഷ്, എ.എസ്.െഎ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം ഉദ്യോഗസ്ഥർ പരിശോധനയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.