ചവറ: ഭൂമിയിലെ സ്നേഹമറിയാൻ എത്തിയ അന്യഗ്രഹ ജീവികളുടെ അനുഭവങ്ങൾ കാഴ്ചക്കാരെ വിസ്മയിപ്പിച്ചപ്പോൾ 'അഗ്രഭൂമി' ശാസ്ത്ര നാടക മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. പന്മന ചിറ്റൂർ ഗവ. യു.പി സ്കൂളിൽ നടന്ന ജില്ല ശാസ്ത്ര നാടക മത്സരത്തിൽ കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ജോൺ എഫ്.കെന്നഡി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. സ്നേഹത്തിെൻറ ശരിയായ അർഥങ്ങൾ അറിയാൻ എത്തുന്ന അന്യഗ്രഹ ജീവികളുടെ ചിന്തകളും അനുഭവങ്ങളുമാണ് എ ഗ്രേഡ് ലഭിച്ച നാടകത്തിെൻറ ഇതിവൃത്തം. പുഴയും മറ്റുമെല്ലാം ശാസ്ത്ര വിസ്മയങ്ങളിലൂടെ വേദിയിലെത്തി. നാടകത്തിൽ ഒന്നിലധികം വേഷങ്ങൾ കൈകാര്യം ചെയ്ത ആദിത്യപ്രസാദും കാർവർണനും മികച്ച നടീനടന്മാരായി. അഗ്രഭൂമി സംവിധാനം ചെയ്ത അഭിലാഷ് പരവൂർ മികച്ച സംവിധായകനായപ്പോൾ നാടകകൃത്ത് പ്രദീപ് കണ്ണങ്കോട് മികച്ച രചനക്കുള്ള അവാർഡ് നേടി. ചന്ദന, അക്ഷര, ആതിര, അലീന, ശ്രീമോൻ, വിഷ്ണുഭദ്രൻ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. 2014--15 വർഷത്തെ ശാസ്ത്ര നാടകമത്സരത്തിൽ ദേശീയ തലത്തിൽ അംഗീകാരം നേടിയ സ്കൂളാണ് ജോൺ എഫ്.കെന്നഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.