കേരള ഫീഡ്​സ്​ ഉൽപന്നങ്ങൾക്ക്​ ഗുണനിലവാരമില്ലെന്ന പ്രചാരണം തെറ്റെന്ന്​

കൊല്ലം: പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡി​െൻറ ഉൽപന്നങ്ങൾ ഗുണനിലവാരമില്ലാത്തതാണെന്ന് പറഞ്ഞ് ക്ഷീരകർഷകരിൽ സന്ദേഹം ഉളവാക്കുന്ന തരത്തിൽ നവ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തി തൽപരകക്ഷികൾ സ്വകാര്യ കാലിത്തീറ്റ കമ്പനികളെ സഹായിക്കുകയാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനവ് ക്ഷീരകർഷകരിലേക്ക് അടിച്ചേൽപിക്കുന്നത് സംസ്ഥാന സർക്കാറി​െൻറ നയങ്ങൾെക്കതിരായതിനാലാണ്, കമ്പനി നഷ്ടം സഹിച്ചും കാലിത്തീറ്റ വില പിടിച്ചുനിർത്തുന്നത്. കമ്പനിക്ക് പാലക്കാട് ജില്ലയിൽ സ്വന്തമായി കാലിത്തീറ്റ നിർമാണ ഫാക്ടറി ഇല്ല. കഞ്ചിക്കോട് ഒരു സ്വകാര്യ ഫാക്ടറിയിൽ കമ്പനിയുടെ നിയന്ത്രണത്തിൽ കാലിത്തീറ്റ നിർമാണം നടത്തിയിരുന്നു. എന്നാൽ, സംസ്ഥാന സർക്കാറി​െൻറ നയം അനുസരിച്ചാണ് ഇൗ സംവിധാനം നിർത്തലാക്കിയത്. അതിന് ബദലായി കോഴിക്കോട് കാലിത്തീറ്റ പ്ലാൻറിൽ ഉൽപാദനം ജൂൺ മുതൽ ആരംഭിച്ചു. എന്നാൽ, പാലക്കാെട്ട കമ്പനി ഫാക്ടറി പൂട്ടി എന്നും കമ്പനി നഷ്ടത്തിലാെണന്നും ചിലർ പ്രചരിപ്പിക്കുകയാണ്. ജനുവരിയിൽ കമ്പനിയുടെ ഉൽപന്നമായ 'കേരള ഫീഡ്സ് റിച്ച്' ​െൻറ വിൽപന 10234 മെട്രിക് ടൺ ആയിരുന്ന സ്ഥാനത്ത് 2017 ആഗസ്റ്റിൽ പുതിയ ഉൽപന്നമായ 'കേരള ഫീഡ്സ് മിടുക്കി' യുടെ വിൽപന 11303 മെട്രിക് ടൺ ആയി വർധിച്ചു. പുതിയ ഉൽപന്നത്തി​െൻറ മെച്ചപ്പെട്ട ഗുണനിലവാരം തന്നെയാണ് ഇൗവർധനക്ക് കാരണം. പ്രൈസ് റെഗുലേറ്ററി കമ്മിറ്റി രൂപവത്കരിച്ച സാഹചര്യത്തിൽ വില നിർണയ വിഷയത്തിൽ ഒരു പരിഹാരമുണ്ടാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികൾപറഞ്ഞു. വാർത്തസമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ ഡോ. ബി. ശ്രീകുമാർ, ചെയർമാൻ ഇന്ദുശേഖരൻ നായർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.