ജനരക്ഷായാത്ര സമാപനറാലിയിൽ പദയാത്രയായി അമിത്​ ഷായും

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾ തിരികൊളുത്തിയ ജനരക്ഷായാത്രക്ക് പുത്തരിക്കണ്ടം മൈതാനത്ത് സമാപനം. തലസ്ഥാനത്ത് ബി.ജെ.പി നടത്തിയ പദയാത്രയിൽ അഖിലേന്ത്യ അധ്യക്ഷൻ അമിത് ഷായും അണിചേർന്നു. ഈമാസം മൂന്നിന് പയ്യന്നൂരിൽനിന്ന് ആരംഭിച്ച ജനരക്ഷായാത്ര തുടങ്ങിയതു മുതൽ രാഷ്ട്രീയ വിവാദവും ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ജന്മനാട്ടിലൂടെ അമിത് ഷാ ജാഥയിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുെന്നങ്കിലും അദ്ദേഹം പിന്മാറിയത് വ്യാപക ചർച്ചയായിരുന്നു. ജനരക്ഷായാത്രയുടെ തലസ്ഥാന നഗരിയിലെ പര്യടനം ശ്രീകാര്യത്തുനിന്ന് ചൊവ്വാഴ്ച രാവിലെയാണ് ആരംഭിച്ചത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകരായ മണ്ണന്തല രഞ്ജിത്തി​െൻറയും ശ്രീകാര്യം രാജേഷി​െൻറയും വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ് യാത്ര ആരംഭിച്ചത്. ഉച്ചയോടെ പട്ടത്ത് എത്തിയ യാത്രയില്‍ ജില്ലയിലെ 14 മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ അണി ചേര്‍ന്നു. എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസി​െൻറ പ്രവർത്തകർ പ്രത്യേക ബാനറിന് പിന്നിലും അണിനിരന്നു. മൂന്നരയോടെ പട്ടത്തുനിന്ന് പൊതുസമ്മേളനവേദിയായ പുത്തരിക്കണ്ടം മൈതാനത്തേക്ക് പുറപ്പെട്ട യാത്രയില്‍ കേന്ദ്രമന്ത്രിമാരായ പൊന്‍ രാധാകൃഷ്ണന്‍, അല്‍ഫോൻസ് കണ്ണന്താനം, അശ്വനികുമാര്‍, സുരേഷ് ഗോപി എം.പി, ദേശീയനേതാക്കളായ എച്ച്. രാജ, രാംലാല്‍, മുന്‍ സംസ്ഥാന പ്രസിഡൻറ് വി. മുരളീധരന്‍, ബി.ജെ.പി ജില്ല പ്രസിഡൻറ് എസ്. സുരേഷ് എന്നിവരും അണിചേര്‍ന്നു. മൂന്നേമുക്കാലോടെ തുറന്ന ജീപ്പിലെത്തിയ അമിത് ഷാ യാത്രയില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. തുടർന്ന് പാളയത്തുനിന്ന് പ്രകടനത്തി​െൻറ മുൻനിരയിൽ അമിത് ഷായും പദയാത്രയായി പുറപ്പെട്ടു. സി.പി.എമ്മിനും കോൺഗ്രസിനുമെതിരെ മുദ്രാവാക്യം വിളിച്ചാണ് പദയാത്രമുന്നോട്ട് പോയത്. പദയാത്രക്ക് മുന്നിൽ രണ്ടുവാഹനങ്ങളിൽ ഹാദിയ കേസി​െൻറയും കൊലപാതക രാഷ്ട്രീയത്തി​െൻറയും കലാവിഷ്കാരങ്ങൾ അവതരിപ്പിച്ചു. ചെണ്ടമേളത്തി​െൻറ അകമ്പടിയോടെ ബി.ഡി.ജെ.എസ് പ്രവർത്തകരാണ് പദയാത്രക്കു മുന്നിൽ അണിനിരന്നത്. പിന്നിൽ അമിത് ഷായും കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കളും അണിനിരന്നു. ശക്തമായ സുരക്ഷാ സംവിധാനത്തി​െൻറ അകമ്പടിയോടെയാണ് അമിത് ഷാ പാളയത്തുനിന്ന് പുത്തരിക്കണ്ടം മൈതാനം വരെ കാൽനടയായി പങ്കെടുത്തത്. അസാമിൽനിന്ന് കേരളത്തിലെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ സ്വന്തം ബാനർ ഉയർത്തി ജാഥയിൽ പങ്കാളികളായി. ഇൗ വീഥിയിലുടനീളം വൻ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു. നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.