ഹർത്താൽ ദിനത്തിൽ വാഹനം തടയൽ; ബിന്ദുകൃഷ്​ണയടക്കമുള്ളവർക്കെതിരെ കേസ്​

കൊല്ലം: ഹർത്താൽ ദിനത്തിൽ വാഹനങ്ങൾ തടഞ്ഞ ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്‌ണ ഉൾപ്പെടെ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറു പേർക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഓട്ടോ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്ന ഓട്ടോതൊഴിലാളിയുടെ പരാതിയിൽ നേതാക്കൾക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെ‌യ്തു. പുനലൂർ അലിമുക്കിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ എറിഞ്ഞു തകർത്ത സംഭവത്തിൽ പുനലൂർ പൊലീസും കേസെടുത്തു. ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളാണ് ജില്ലയിലാകെ രജിസ്റ്റർ ചെയ്‌തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.