ഒായൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാ​െൻറ 100ാം ജന്മവാർഷികം

കൊല്ലം: പ്രശസ്ത കഥകളി ആചാര്യൻ ഒായൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാ​െൻറ 100ാം ജന്മവാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും സ്മാരകോദ്ഘാടനവും അവാർഡ് സമർപ്പണവും ഫോേട്ടാ അനാച്ഛാദനവും വ്യാഴാഴ്ച രാവിലെ 9.30ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജന്മവാർഷികാഘോഷങ്ങളുടെ ഉദ്ഘാടനസേമ്മളനം രാവിെല 10ന് കഥകളി ആചാര്യൻ തോന്നയ്ക്കൽ പീതാംബരൻ ഉദ്ഘാടനം ചെയ്യും. 11ന് ഞാനറിയുന്ന ഒായൂരാശാൻ എന്ന പേരിൽ നടക്കുന്ന അനുസ്മരണയോഗം വർക്കല അരങ്ങ് സെക്രട്ടറി ടി.സി. സുനിൽ ദത്ത് ഉദ്ഘാടനം ചെയ്യും. 2.30ന് കഥകളി സോദോഹരണ ക്ലാസ് നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സ്മാരകോദ്ഘാടന സമ്മേളനം സാംസ്കാരിക മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എസ്. പ്രേംകുമാർ, മാത്ര രവി, ഒ. വിജയൻ, ജി. ഗോപാലകൃഷ്ണപിള്ള എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.