കൊട്ടിയം: ജനാധിപത്യപരമായി നടക്കുന്ന പ്രതിഷേധങ്ങേളാട് മോദിയും പിണറായിയും അസഹിഷ്ണുത കാട്ടുകയാണെന്ന് കെ.പി.സി.സി വക്താവ് രാജ്മോഹൻ ഉണ്ണിത്താൻ. ഇന്ദിര ഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം ഒറ്റപ്ലാംമൂട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരങ്ങളെ കള്ളക്കേസെടുത്തും ഭീഷണിപ്പെടുത്തിയും തടയാനാണ് പിണറായിയുടെ ശ്രമമെങ്കിൽ അതിന് അവർ വലിയവില നൽകേണ്ടിവരും. കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് പ്രസിഡൻറ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സുന്ദരേശൻ പിള്ള, ചാത്തന്നൂർ മുരളി, ശ്രീലാൽ, രാജീവ്, സിസിലി സ്റ്റീഫൻ, റംല ബഷീർ, ദേവരാജൻ നായർ, ജോൺസൻ, വിഷ്ണു സിത്താര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.