തിരുവനന്തപുരം: ജില്ല കായികമേളയിൽ മിന്നും പ്രകടനത്തോടെ സംസ്ഥാന കായികമേളക്ക് ഒരുങ്ങുകയാണ് അയ്യങ്കാളി ഗവ. മോഡൽ െറസിഡൻഷ്യൻ സ്കൂളിലെ പത്തുപേർ. എല്ലാവരും കൂലിപ്പണിക്കാരുടെ മക്കൾ. അവധി ദിവസങ്ങൾ കിട്ടുമ്പോൾ അച്ഛനും അമ്മക്കുമൊപ്പം നിത്യവൃത്തിക്ക് വേണ്ടി കവുങ്ങ് കയറാനും തൂമ്പയെടുത്ത് കിളക്കാനും അറിയുന്ന മക്കൾ. പട്ടികവർഗ വിഭാഗത്തിനായി സർക്കാർ കായികസ്ഥാപനം ആരംഭിക്കുന്നതുകേട്ട് പരിഹസിച്ചവരുണ്ട്. പക്ഷേ വർഷങ്ങൾക്കിപ്പുറം പരിഹസിച്ചവർക്ക് മുന്നിലെ ഉത്തരമാണ് ഈ പത്തുപേർ. കൽപ്പറ്റ പടിഞ്ഞാറത്തറ സ്വദേശി കണ്ണൻ ഇത്തവണ രണ്ടിനങ്ങളുമായാണ് പാലായിലേക്ക് പോകുന്നത്. സബ് ജൂനിയർ വിഭാഗത്തിൽ 400, 600 മീറ്റർ ഓട്ടത്തിൽ ജില്ലയിൽ ഒന്നാമാനാണ് കണ്ണൻ. കണ്ണെൻറ അനുജൻ അപ്പുവും ഇത്തവണ ചേട്ടനൊപ്പം വണ്ടിയിലുണ്ടാകും ലോങ് ജംപിൽ വെള്ളിയുമായാണ് അപ്പു യോഗ്യതനേടിയിരിക്കുന്നത്. 400, 600 മീറ്ററിൽ കണ്ണന് പിന്നാലെ രണ്ടാമനായ വിഷ്ണു, സീനിയർ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ മീനങ്ങാടി സ്വദേശി സനിൽ, 1500 മീറ്ററിലും മാരത്തോണിലും വെള്ളി നേടിയ കട്ടപ്പന കണ്ണമ്പള്ളിക്കാരൻ വിഷ്ണു, 400 മീറ്ററിൽ വെള്ളിനേടിയ മറയൂരുകാരൻ ജോയൽ ജൂനിയറിൽ 800 മീറ്ററിലെ രണ്ടാംസ്ഥാനക്കാരൻ തിരുവല്ല സ്വദേശി മഹേഷ്, നടത്തത്തിൽ രണ്ടാമനായ സിദ്ധാർഥ്, 400 മീറ്ററിൽ മൂന്നാമൻ നിഖിൽ, ലോങ് ജംപിൽ വെങ്കലം നേടിയ മലപ്പുറംകാരി സംവൃത എന്നിവരും ഇത്തവണ പാലായിലെ സംസ്ഥാന മീറ്റിന് ഉണ്ടാകും, എഴുതി തള്ളിയവരെക്കൊണ്ട് തിരുത്തിപ്പറയിക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.