ജാസ്​മിൻ മിസ്​ ഒറേറ്റർ

തിരുവനന്തപുരം: ജൂനിയർ ചേംബർ ഇൻറർനാഷനൽ നടത്തിയ ഇംഗ്ലീഷ് പ്രസംഗ റിയാലിറ്റി ഷോയിൽ തിരുവനന്തപുരം സ​െൻറ് തോമസ് സെൻട്രൽ സ്കൂളിലെ ജാസ്മിൻ നൗർ ഹാഫിസ് മിസ് ഒറേറ്ററായി തെരെഞ്ഞടുക്കപ്പെട്ടു. 25000 രൂപ കാഷ് അവാർഡും ഫലകവും സിംഗപ്പൂർ വിമാന ടിക്കറ്റുമാണ് സമ്മാനം. ജാസ്മി​െൻറ കവിത സമാഹാരം ദ റിഫ്യൂജി മുംബൈ ക്രോസ്വേൾഡാണ് പ്രസിദ്ധീകരിച്ചത്. സ​െൻറ് തോമസ് സെൻട്രൽ സ്കൂളിലെ ഹെഡ് ഗേളായ ജാസ്മിൻ അവാർഡ് തുക അഭയാർഥികളുടെ സംരക്ഷണത്തിനായി ചെലവിടാൻ അഭയാർഥികൾക്കായുള്ള െഎക്യരാഷ്ട്ര സംഘടനയുടെ ഹൈകമീഷണർക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.