ഗവ. വനിത കോളജിലെ തെരുവുനായ ശല്യം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: വഴുതക്കാട് സർക്കാർ വനിത കോളജിലെ തെരുവുനായ ശല്യം അവസാനിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ആവശ്യമായ നടപടി സ്വീകരിച്ചശേഷം പൊതുവിദ്യാഭ്യാസ സെക്രട്ടറിയും നഗരസഭ സെക്രട്ടറിയും ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. ഗവ. വനിത കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗം മൂന്നാംവർഷ ബിരുദ വിദ്യാർഥിനികളായ എസ്. തൃപ്തിരാജ്, എൽ.എസ്. ദിവ്യ, എം.ജെ. ഗോപിക എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി. ഒരുകൂട്ടം നായ്ക്കൾ പഠനസമയത്ത് ക്ലാസ്മുറികളിൽ കയറിവരാറുണ്ടെന്ന് പരാതിയിൽ പറയുന്നു. ക്ലാസില്ലാത്ത സമയത്ത് ക്ലാസ് മുറികൾ വൃത്തികേടാക്കാറുണ്ട്. നായ്ക്കുഞ്ഞുങ്ങളെ എടുത്ത് ക്ലാസിന് പുറത്തിട്ടശേഷം പഠിക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് എ.ഐ.എസ്.എഫ് നേതാക്കളായ വിദ്യാർഥിനികളുടെ പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.