വള്ളക്കടവ്: ദേശീയപാതയിൽ എ.ടി.എം മെഷീൻ തകർത്ത് പണം കവരാൻ ശ്രമം. മുട്ടത്തറ- കല്ലുംമൂടിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വലിയതുറ ബ്രാഞ്ചിെൻറ എ.ടി.എം കൗണ്ടറിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കൗണ്ടർ തുറന്നുകയറിയ മോഷ്ടാക്കൾ എ.ടി.എം മെഷീെൻറ താഴ്ഭാഗവും സ്‌ക്രീനും തകർത്തു. കൗണ്ടറിന് അകത്തിരുന്ന് മദ്യപിച്ചതിെൻറ തെളിവുകളുള്ളതായി പൊലീസ് പറഞ്ഞു. പുറത്തിറങ്ങിയ മോഷ്ടാക്കൾ കൗണ്ടറിനകത്ത് മിച്ചർ വിതറിയിട്ടുണ്ട്. രാവിലെ പണമെടുക്കാനെത്തിയയാളാണ് കൗണ്ടർ തകർന്നുകിടക്കുന്നത് കണ്ടത്. ഉടൻ സമീപത്തെ സ്ഥാപനത്തിലെ ആൾക്കാരെ വിവരം അറിയിച്ചു. ഫോർട്ട് പൊലീസ് നടത്തിയ പരിശോധനയിൽ മെഷീൻ തകർക്കാൻ ഉപയോഗിച്ച ചുറ്റിക, സ്‌ക്രൂ ഡ്രൈവർ, പ്ലെയർ തുടങ്ങിയവ കണ്ടെടുത്തു. പ്രാദേശികതലത്തിലുള്ള മോഷ്ടാക്കളാകാം പിന്നിലെന്ന് പൊലീസ് പറയുന്നു. നമ്പർ ലോക്ക് സംവിധാനത്തിലുള്ള പൂട്ടായതിനാൽ പണം എടുക്കാൻ കഴിഞ്ഞില്ല. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതരും വ്യക്തമാക്കി. വിരടലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. ബാങ്ക് അധികൃതരോട് കൗണ്ടറിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ആവശ‍്യപ്പെട്ടിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ചശേഷം മാത്രമേ കൂടുതൽ കാര‍്യങ്ങൾ പറയാൻ കഴിയൂ എന്ന് ഫോർട്ട് പൊലീസ് അറിയിച്ചു. ഇൗ ഭാഗത്ത് തെരുവിളക്കുകൾ രാത്രി പ്രകാശിക്കാത്തനിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.