ഇരവിപുരം: ഇരവിപുരം തീരപ്രദേശത്തുനിന്ന് തിങ്കളാഴ്ച മത്സ്യബന്ധനത്തിന് പോയവർക്ക് ലഭിച്ചത് വല നിറയെ മുള്ളൻ കാരൽ. മത്സ്യത്തൊഴിലാളികൾ ഏറെ നേരം പണിപ്പെട്ടാണ് കാരലുകളെ വലയിൽനിന്ന് പുറത്തെടുത്തത്. കാരലിെൻറ മുള്ളുതട്ടി പലരുടെയും കൈമുറിയുകയും വലകൾ നശിക്കുകയും ചെയ്തു. കാരലിന് വില ലഭിച്ചെങ്കിലും വലകൾ തകർന്നത് തൊഴിലാളികളെ വലച്ചു. ഫൈബർ കട്ടമരങ്ങളിൽ പോയവർക്കാണ് മുള്ളൻ കാരൽ ധാരാളമായി ലഭിച്ചത്. മറ്റു മത്സ്യങ്ങൾ സുലഭമായിട്ടില്ലാത്തതിനാലാണ് മുള്ളൻ കാരലിന് വില ലഭിച്ചതെന്ന് തൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.