ചക്കുവള്ളി ചിറയിൽ വീണ്ടും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

ശാസ്താംകോട്ട: ചെറിയൊരു ഇടവേളക്കുശേഷം ചക്കുവള്ളി ചിറയുടെ ബണ്ടും പരിസരപ്രദേശവും കഞ്ചാവ് മാഫിയയുടെ പിടിയിൽ. ഫോർ രജിസ്ട്രേഷൻ എന്ന ബോർഡ് വെച്ച് റെയ്സിങ് ബൈക്കുകളിലെത്തുന്ന കൗമാരക്കാരും മുന്തിയതരം ആഡംബരക്കാറുകളിൽ വരുന്നവരുമെല്ലാം ലഹരിവിപണന ശൃംഖലയിലെ കണ്ണികളാണെന്നാണ് പൊലീസിന് ലഭിച്ച സൂചന. വിദേശമദ്യ വിപണനത്തിന് കഴിഞ്ഞ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയശേഷമാണ് ചിറയും പരിസരവും ലഹരിവിപണനക്കാർ താവളമാക്കിയത്. ചിറയുടെ കരയിൽ ചക്കുവള്ളി -പുതിയകാവ് റോഡി​െൻറ ഓരത്ത് പഴ വർഗങ്ങളുടെ കച്ചവടത്തി​െൻറ മറവിൽ സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിറ്റുവന്ന രണ്ട് യുവാക്കളെ ശാസ്താംകോട്ട എക്സൈസ് പിടികൂടിയിരുന്നു. കഞ്ചാവ് മാഫിയക്കെതിരെ പരാതിപ്പെട്ട ചിറയുടെ തീരവാസിയായ ഹയർസെക്കൻഡറി അധ്യാപകൻ അച്ചൻകുഞ്ഞി​െൻറ വളർത്തുനായയെ വിഷം കൊടുത്ത് കൊന്ന സംഭവത്തിൽ ആറ് മാസത്തിനിപ്പുറവും തുമ്പുണ്ടായിട്ടില്ല. പാത്രക്കച്ചവടത്തിന് എന്ന പേരിൽ ഒരു മോട്ടോർ സൈക്കിൾ രാവിലെ എട്ടിനുമുമ്പ് ചിറയിലെത്തി ബണ്ടിന് മുകളിലൂടെ മറുവശത്തേക്ക് പോകുന്നത് പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഒരു പാത്രംപോലും വിൽക്കപ്പെടാതെയാണത്രെ ഇയാളുടെ മടക്കയാത്ര. കൗമാരക്കാരും യുവാക്കളും ചിറയിലെത്തി മണിക്കൂറുകൾ ചെലവഴിക്കുന്നതും പതിവാണ്. ചിറയുടെ പരിസരത്തെ പൊന്തക്കാടുകളിലാണ് ദുരൂഹനിലയിലുള്ള ഇവരുടെ തമ്പടിക്കൽ. പൊലീസി​െൻറയും എക്സൈസി​െൻറയും ശ്രദ്ധ ചക്കുവള്ളി ചിറയിൽ അടിയന്തരമായി പതിയണമെന്ന ആവശ്യം ശക്തമാണ്. പൊതുകളിസ്ഥലമില്ലാതെ പത്തനാപുരം മണ്ഡലം കുന്നിക്കോട്: മലയോരമേഖലയിലെ കായികതാരങ്ങള്‍ക്ക് പരിശീലനത്തിനായി കളിസ്ഥലങ്ങള്‍ ഇല്ല. പത്തനാപുരം നിയോജകമണ്ഡലത്തില്‍ എട്ട് പഞ്ചായത്തുകളുെണ്ടങ്കിലും ഒന്നിനുപോലും സ്വന്തമായി കളിസ്ഥലം ഇല്ല. ഉള്ളത് സ്വകാര്യ, മാനേജ്മ​െൻറ് സ്കൂളുകളുടെ മൈതാനങ്ങളും ദേവാലയങ്ങളുടെ മൈതാനങ്ങളും മാത്രം. നാലുപാടും മതിലുകളാല്‍ തീര്‍ത്ത ഇത്തരം കളിസ്ഥലങ്ങളില്‍ കായികതാരങ്ങള്‍ക്ക് മിക്കപ്പോഴും പ്രവേശനവും കിട്ടാറില്ല. പഞ്ചായത്തുകള്‍ നടത്തുന്ന കേരളോത്സവം അടക്കമുള്ള പരിപാടികളിലെ കായികമേള നടക്കണമെങ്കില്‍തന്നെ സ്വകാര്യ മാനേജ്മ​െൻറുകള്‍ കനിേയണ്ട അവസ്ഥയാണ്. കേരള ഫുട്ബാള്‍, വോളിബാള്‍, ക്രിക്കറ്റ്‌, കബടി ടീമുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിരവധി കായികതാരങ്ങളുടെ നാടാണ് പത്തനാപുരം. പൊതുകളിസ്ഥലങ്ങളുടെ അഭാവം കാരണം പരിശീലനം ലഭിക്കാത്തത് പുതുതലമുറമുറ നേരിടുന്ന വലിയ വെല്ലുവിളിയാണ്. പരിശീലനത്തി​െൻറ അഭാവവും നല്ല പരിശീലക​െൻറ അസാന്നിധ്യവും നിമിത്തം മത്സരങ്ങളില്‍ പങ്കെടുക്കാനും ഇവര്‍ക്ക് കഴിയുന്നില്ല. നിയോജകമണ്ഡലത്തിലെ പത്തനാപുരം, പിറവന്തൂര്‍, പട്ടാഴി വടക്കേക്കര, പട്ടാഴി, തലവൂര്‍, വിളക്കുടി, മേലില, വെട്ടിക്കവല തുടങ്ങിയ പഞ്ചായത്തുകളിലെ കായികതാരങ്ങൾ കളിസ്ഥലം വേണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളായി. മലയോരനാട്ടില്‍ പൊതുകളിസ്ഥലം എന്ന കായികപ്രേമികളുടെ ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്വകാര്യ സ്കൂള്‍ മാനേജ്മ​െൻറുകള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി സിന്തറ്റിക് ഗ്രൗണ്ടുകള്‍ ജനപ്രതിനിധികൾ നിർമിച്ചുനല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.