കുളത്തൂപ്പുഴ: ഹർത്താൽ കുളത്തൂപ്പുഴയിൽ പൂർണം. വ്യാപാരശാലകൾ, ബാങ്കുകൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ ഒന്നും പ്രവർത്തിച്ചില്ല. ഓട്ടോകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽനിന്ന് വിട്ടുനിന്നു. അപൂർവമായി ഇരു ചക്രവാഹനങ്ങളും വിമാനത്താവളത്തിലേക്കും ആശുപത്രികളിലേക്കും അന്തർ സംസ്ഥാന പാതയിലൂടെ ഇടക്കിടെ കടന്നുപോയ സ്വകാര്യ വാഹനങ്ങളൊഴിച്ചാൽ നിരത്ത് വിജനമായിരുന്നു. പൊതുമാർക്കറ്റ് ദിനമായ തിങ്കളാഴ്ച രാവിലെ മാർക്കറ്റിലേക്ക് സാധനങ്ങളുമായെത്തിയവരെ ഹർത്താൽ അനുകൂലികൾ തടഞ്ഞിരുന്നു. മരച്ചീനി കച്ചവടത്തിനെത്തിയവരേയും മീൻ വിൽപന സംഘങ്ങളെയും സമരക്കാർ തടഞ്ഞു. തുടർന്ന് കുളത്തൂപ്പുഴ ടൗണിൽ സംഘടിച്ചെത്തിയ ഹർത്താൽ അനുകൂലികളെ പൊലീസ് ഇടപെട്ട് മടക്കി അയച്ചിരുന്നു. മുൻകാലങ്ങളിൽ ഹർത്താൽ ദിനങ്ങളിൽ പ്രവർത്തിച്ചിരുന്ന തട്ടുകടകളും ഇക്കുറി അടഞ്ഞുകിടന്നതിനാൽ ടൗണിൽ സുരക്ഷാചുമതലക്ക് നിയോഗിച്ചിരുന്ന പൊലീസുകാർക്ക് കുടിവെള്ളംപോലും ലഭ്യമായിരുന്നില്ല. അതേസമയം കുളത്തൂപ്പുഴയിലെ പൊതുമേഖല സ്ഥാപനങ്ങളായ ഓയിൽപാം ഇന്ത്യ ലിമിറ്റഡ്, റിഹാബിലിറ്റേഷൻ പ്ലാേൻറഷൻ ലിമിറ്റഡ്, ഹൈടെക് ഡയറീഫാം എന്നിവ തടസ്സമില്ലാതെ പ്രവർത്തിച്ചു. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജീവനക്കാർ എല്ലാവരും ജോലിക്കെത്തിയിരുെന്നങ്കിലും വൈകീട്ട് ആറുവരെ സർവിസുകൾ ഒന്നും നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.