നേതാക്കളെ കസ്​റ്റഡിയിലെടുത്തു; യു.ഡി.എഫ് പ്രവർത്തകർ പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ച് നടത്തി

ഇരവിപുരം: ഹർത്താലുമായി ബന്ധപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരെ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തത് സംഘർഷാവസ്ഥക്ക് കാരണമായി. നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ ഇരവിപുരം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്റ്റേഷന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. തിങ്കളാഴ്ച രാവിലെ ബൈപാസ് റോഡിൽ ഹർത്താൽ അനുകൂലികൾ തേവള്ളി സ്വദേശിയും മെഡി സിറ്റിയിലെ ജീവനക്കാരനുമായ അനന്തകൃഷ്ണ​െൻറ കാറിനുനേരേ കല്ലേറ് നടത്തിയെന്നാരോപിച്ച് ഇരവിപുരം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോൺഗ്രസ് വടക്കേവിള മണ്ഡലം പ്രസിഡൻറ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. യു.ഡി.എഫ് പ്രവർത്തകർ കൊല്ലൂർവിള പള്ളിമുക്കിൽ വാഹനങ്ങൾ തടഞ്ഞ് താക്കീത് നൽകി വിട്ടയക്കുന്നതിനിടെ ഇരവിപുരം എസ്.ഐയുമായുണ്ടായ ൈകയേറ്റത്തെ തുടർന്നാണ് യൂത്ത് കോൺഗ്രസ് ഇരവിപുരം മണ്ഡലം പ്രസിഡൻറ് മഷ്കൂറിനെ കസ്റ്റഡിയിലെടുത്തത്. ഇരവിപുരം എസ്.ഐ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ചതായി നേതാക്കൾ ആരോപിച്ചു. ഇരുവരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. ഡി.സി.സി സെക്രട്ടറി അൻസർ അസീസ് മാർച്ചിന് നേതൃത്വം നൽകി. മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും മുൻ എം.എൽ.എയുമായ ഡോ. എ. യൂനുസുകുഞ്ഞ് മാർച്ച് ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി നേതാവ് സജി ഡി.ആനന്ദ്, അഹമ്മദ് കോയ, അഹമ്മദ് ഉബൈൽ, ബിനോയ് ഷാനൂർ എന്നിവർ സംസാരിച്ചു. നൗഷാദ്, ഷിഹാബുദ്ദീൻ, സുജി, നുജുമുദീൻ, ഷാജി ഷാഹുൽ, രാജീവ്, സനോഫർ, എ.കെ. അഷ്റഫ്, മാമ്പള്ളി പൂക്കുഞ്ഞ്, കണ്ണൻ, കമറുദ്ദീൻ, എം.എസ്. സജീവ്, ഷാ സലീം എന്നിവർ നേതൃത്വം നൽകി. തുടർന്ന് യൂനുസ് കുഞ്ഞി​െൻറയും അൻസാർ അസീസി​െൻറയും നേതൃത്വത്തിലുള്ള സംഘം ഇരവിപുരം സി.ഐ പങ്കജാക്ഷനുമായി ചർച്ച നടത്തുകയും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ ഡി.സി.സി സെക്രട്ടറി അൻസാർ അസീസിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം പൊലീസുമായി ചർച്ച നടത്തി. ഹർത്താൽ അനുകൂലികൾ ദേശീയപാതയിൽ കൊല്ലൂർവിള പള്ളിമുക്ക്, പഴയാറ്റിൻകുഴി, മാടൻ നട, പോളയത്തോട്, കണ്ണനല്ലൂർ എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി ഉൾെപ്പടെയുള്ള വാഹനങ്ങൾ തടഞ്ഞ് താക്കീത് നൽകി വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.