പത്തനാപുരത്ത്​ വാഹനങ്ങൾ തടഞ്ഞിട്ടു

പത്തനാപുരം: ഹര്‍ത്താലിൽ ജനജീവിതം ദുരിതത്തിലായി. മെഡിക്കല്‍ സ്റ്റോറുകള്‍ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ വാഹനങ്ങള്‍ ഹര്‍ത്താൽ അനുകൂലികൾ തടഞ്ഞു. പത്തനാപുരം ടൗണില്‍ രാവിലെ തുറന്ന കടകളെല്ലാം അടപ്പിച്ചു. അന്തര്‍സംസ്ഥാനബസുകളും ദീര്‍ഘദൂര സര്‍വിസുകളും പൂര്‍ണമായും തടഞ്ഞിട്ടായിരുന്നു സമരം. ഇതിനിടെ കടന്നുവന്ന കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്ക് ഷോപ് വാൻ തടഞ്ഞത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയതോതില്‍ ഉന്തിനും തള്ളിനും ഇടയാക്കി. വൈകീട്ട് ആറിന് ശേഷമാണ് ബസുകള്‍ വിട്ടത്. പുനലൂര്‍, കുന്നിക്കോട് എന്നിവിടങ്ങളില്‍ തടഞ്ഞിട്ട ബസുകള്‍ ഉച്ചക്കു ശേഷം പൊലീസ് സംരക്ഷണയില്‍ പത്തനാപുരത്ത് എത്തിച്ചു. ഭക്ഷണശാലകളും കടകളും ഇല്ലാത്തതിനാൽ ഹർത്താൽ കാരണം വഴിയിലായ യാത്രക്കാർ ഏറെ വലഞ്ഞു. രാവിലെ പത്തോടെ യു.ഡി.എഫ് നേതൃത്വത്തില്‍ പ്രകടനവും നടന്നു. നെടുമ്പറമ്പില്‍നിന്ന് ആരംഭിച്ച പ്രകടനം കല്ലുംകടവ് ചുറ്റി മാര്‍ക്കറ്റ് ജങ്ഷനില്‍ സമാപിച്ചു. പ്രകടനത്തിന് കെ.പി.സി.സി നിര്‍വാഹക സമിതി അംഗം സി.ആര്‍. നജീബ്, എം. ഷെയ്്ഖ് പരീത്, ജെ.എല്‍. നസീര്‍, കെ. അനില്‍, എം.എ. സലാം എന്നിവര്‍ നേതൃത്വം നല്‍കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ബാങ്ക് അടയ്ക്കാത്തതിനെ ചൊല്ലി വാക്കേറ്റം കിളികൊല്ലൂര്‍: ചന്ദനത്തോപ്പ് സിന്‍ഡിക്കേറ്റ് ബാങ്ക് അടക്കാത്തതില്‍ ജീവനക്കാരും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ ബാങ്ക് ജീവനക്കാര്‍ മൊബൈലില്‍ പടം എടുക്കാനൊരുങ്ങിയത് കൂടുതല്‍ വാക്കേറ്റത്തിന് കാരണമായി. പ്രകടനത്തിനിടെ വന്ന ഇരുചക്രവാഹനമൊഴികെയുള്ള എല്ലാ വാഹനങ്ങളും തടഞ്ഞിട്ടു. ഇൗസമയത്തു വന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ജങ്ഷനിലുണ്ടായിരുന്ന പൊലീസുകാര്‍തന്നെ റോഡ് സൈഡില്‍ തടഞ്ഞിട്ടു. കൊറ്റങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിക്കോട് ജങ്ഷനില്‍ പ്രകടനവും യോഗവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.