മഹിള കോൺഗ്രസ് നേതാക്കളെ സി.ഐ അസഭ്യം പറഞ്ഞെന്ന്​

കരുനാഗപ്പള്ളി: കോൺഗ്രസ് ഭവന് സമീപം റോഡരികിൽനിന്ന മഹിള കോൺഗ്രസ് നേതാക്കളെ സി.ഐ അസഭ്യം പറയുകയും പിടിച്ചുതള്ളിയെന്നും ആരോപണം. സി.ഐക്കെതിരെ കരുനാഗപ്പള്ളി എ.സി.പിക്ക് ജില്ല മണ്ഡലം മഹിള കോൺസ് നേതാക്കൾ പരാതി നൽകി. രാവിലെ 10.30ഒാടെ കോൺഗ്രസ് ഭവന് സമീപമായിരുന്നു സംഭവം. റോഡരികിൽനിന്ന വനിതകളോട് മാറി നിൽക്കാനാവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് ബിന്ദു ജയൻ, ഡി.സി.സി ജനറൽ സെക്രട്ടറി രമ ഗോപാലകൃഷ്ണൻ, മണ്ഡലം ഭാരവാഹി കാട്ടിൽ നദീറ എന്നിവരെ അസഭ്യം പറഞ്ഞതായി ആരോപിച്ചാണ് എ.സി.പിക്ക് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.