തിരുവനന്തപുരം: ടെക്നോപാര്ക്കിെൻറ നാലാം ഘട്ട വികസനമായ ടെക്‌നോസിറ്റിക്ക് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് 27ന് ശിലയിടും. പള്ളിപ്പുറം, മംഗലപുരം ഭാഗത്ത് ദേശീയപാതക്ക് ഇരുവശവുമായി 400 ഏക്കറിലാണ് ടെക്‌നോസിറ്റി പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ 300 ഏക്കര്‍ ഐ.ടി, ഐ.ടി അനുബന്ധ വികസനത്തിനാണ്. ബാക്കി 100 ഏക്കറില്‍ രാജ്യത്തെ ആദ്യത്തെ നോളജ് സിറ്റിയും ഉയരും. ടെക്‌നോസിറ്റി യാഥാർഥ്യമാകുന്നതോടെ ഒരു ലക്ഷം പേര്‍ക്കു കൂടി തൊഴില്‍ ലഭിക്കും. ടെക്നോപാര്ക്കിെൻറ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലായി ഒരു ലക്ഷത്തോളം ജീവനക്കാര്‍ തൊഴിലെടുക്കുന്നുണ്ട്. രണ്ടുലക്ഷം ചതുരശ്ര അടിയിലാണ് ആദ്യത്തെ കെട്ടിടം പണിതുയര്‍ത്തുന്നത്. 2019ല്‍ കെട്ടിടം പൂര്‍ണമായും പ്രവര്‍ത്തനയോഗ്യമാകുന്ന മുറക്ക് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ചെറുകിട, ഇടത്തരം ഐ.ടി കമ്പനികള്‍ക്ക് അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഈ കെട്ടിടത്തില്‍ സ്ഥലം നല്‍കും. നോളജ് സിറ്റിയില്‍ ഗവേഷണവും വികസനവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങൾക്കാവും മുന്‍ഗണന. ഐ.ടി സാങ്കേതികവിദ്യയിലെ പുത്തന്‍ പ്രവണതകളായ കോഗ്നിറ്റിവ് അനലിറ്റിക്‌സ്, ഐ.ഒ.ടി, സൈബര്‍ സെക്യൂരിറ്റി, ബ്ലോക്ക് ചെയിന്‍, ഇ- മൊബിലിറ്റി, സ്‌പേസ് സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് തുടങ്ങിയവക്ക് ടെക്‌നോസിറ്റിയില്‍ കൂടുതല്‍ പരിഗണ നല്‍കാനാണ് ആലോചിക്കുന്നത്. ടി.സി.എസ്, സണ്‍ടെക്, ട്രിപിള്‍ ഐ.ടി.എം.കെ, കെയ്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇപ്പോള്‍തന്നെ സ്ഥലമെടുത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ലോക ഐ.ടി ഭൂപടത്തില്‍ സ്ഥാനമുറപ്പിക്കാനുള്ള കേരളത്തിെൻറ സുപ്രധാനമായ ശ്രമമാണ് ടെക്‌നോസിറ്റിയിലൂടെ നടപ്പാകുന്നതെന്ന് ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞു. കമ്പനികളില്‍നിന്ന് നിരവധി അപേക്ഷകളാണ് ലഭിക്കുന്നതെന്നും പുതിയ കെട്ടിടത്തിെൻറ നിർമാണത്തോടെ ഇതു പരിഹരിക്കപ്പെടുമെന്നും സംസ്ഥാന ഐ.ടി പാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.