തഴവ ഹോമിയോ ആയുഷ് ഹെൽത്ത്​ സെൻറർ ജീർണാവസ്ഥയിൽ

കരുനാഗപ്പള്ളി: വട്ടപറമ്പിൽ പ്രവർത്തിക്കുന്ന തഴവ ഗ്രാമപഞ്ചായത്ത് ഹോമിയോ ആയുഷ് പ്രൈമറി ഹെൽത്ത് സ​െൻറർ ജീർണാവസ്ഥയിൽ. ചികിത്സ തേടിയെത്തുന്നവർക്ക് നിന്നുതിരിയാൻ ഇടമില്ല. കെട്ടിടമാെണങ്കിൽ ഏതുസമയവും നിലംപൊത്താമെന്ന നിലയിലാണ്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറിയുടെ പരിസരം പുല്ല് പടർന്നുകിടക്കുന്നു. പ്രദേശത്തുകാർക്ക് ഏറെ പ്രയോജനകരമായ ഹോമിയോ ആതുരാലയത്തിൽ ഡോക്ടറുടെ സേവനം പ്രവർത്തന സമയത്ത് പൂർണമായി ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.