മാർച്ചിനിടെ വീണ് മുൻ മന്ത്രി സുരേന്ദ്രൻപിള്ളയുടെ മൂക്കി​ന്​ പരിക്ക്​

തിരുവനന്തപുരം: ഹർത്താലിേനാടനുബന്ധിച്ച് യു.ഡി.എഫ് നടത്തിയ മാർച്ചിനിടെ ചാനൽ കേബിൾ കാലിൽ കുരുങ്ങി വീണ് മുൻ മന്ത്രി വി. സുരേന്ദ്രൻപിള്ളയുടെ മൂക്കിന് പരിക്കേറ്റു. മൂക്കി​െൻറ പാലം പൊട്ടിയതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ സെക്രേട്ടറിയറ്റിന് മുന്നിലായിരുന്നു അപകടം. മാർച്ച് സെക്രേട്ടറിയറ്റിന് മുന്നിലെത്തിയപ്പോൾ ലൈവ് പ്രക്ഷേപണം നടത്തുകയായിരുന്ന ചാനലുകളുടെ കേബിൾ കാലിൽ കുരുങ്ങി സുരേന്ദ്രൻപിള്ള മുഖമടിച്ച് വീഴുകയായിരുന്നു. പിന്നിലുണ്ടായിരുന്ന രണ്ടുമൂന്നു പേരും അേദ്ദഹത്തി​െൻറ മേലേക്ക് വീണു. മൂക്കിന് സാരമായ പരിക്കേറ്റ അദ്ദേഹത്തെ ഉടൻ പൊലീസ് വാഹനത്തിൽ ജനറൽ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും മതിയായ സംവിധാനങ്ങളില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയ പൂർത്തിയാക്കി വൈകീേട്ടാടെ വീട്ടിലേക്ക് മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.