തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധനയങ്ങൾക്കും അടിക്കടി വർധിക്കുന്ന ഇന്ധനവിലവർധനക്കുമെതിരെ യു.ഡി.എഫ് ആഹ്വാനംചെയ്ത ഹർത്താൽ ജില്ലയിൽ ഭാഗികം. കടകെളാന്നും തുറന്നില്ല. സ്വകാര്യബസുകൾ പൂർണമായി നിരത്തിൽനിന്ന് വിട്ടുനിന്നു. കെ.എസ്.ആർ.ടി.സിയും ഒാേട്ടാകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. എന്നാൽ ജില്ലയിൽ പലയിടങ്ങളിലും ഹർത്താൽ അനുകൂലികൾ കെ.എസ്.ആർ.ടി.സി ബസുകളും വാഹനങ്ങളും തടയുകയും ചെയ്തു. പാളയത്ത് രാവിലെ പത്തോടെ ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനലിെൻറ നേതൃത്വത്തിലാണ് വാഹനങ്ങൾ തടഞ്ഞത്. ബസുകളടക്കം നിരവധിവാഹനങ്ങൾ റോഡിൽ കുടുങ്ങി. പിന്നീട് പൊലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. പൊലീസ് പിൻവാങ്ങിയതോടെ സമരക്കാർ വീണ്ടും റോഡ് കൈയടക്കി. കാട്ടാക്കട പേഴുംമൂടിന് സമീപം കെ.എസ്.ആർ.ടി.സി ബസിെൻറ പിൻഭാഗത്തെ ചില്ലുകൾ ഹർത്താൽ അനുകൂലികൾ തകർത്തു. കാരേറ്റും പൂവച്ചലിലും കല്ലേറുണ്ടായെങ്കിലും കേടുപാടില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. കാട്ടാക്കട, വിതുര, വെള്ളനാട്, നെടുമങ്ങാട്, പോത്തൻകോട്, കണിയാപുരം അടക്കം വിവിധസ്ഥലങ്ങളിലും ബസുകൾ തടഞ്ഞു. വിദൂര ജില്ലകളിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ദീർഘദൂര ബസ് സർവിസുകൾ ഹർത്താലിലും ഒാടി. യാത്രക്കാർ കുറവായിരുന്നതിനാൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തെയും ഹർത്താൽ ബാധിച്ചു. പ്രധാന ജങ്ഷനുകളിൽ എല്ലാം ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. നഗരത്തിൽ ഒറ്റപ്പെട്ട കടകൾ തുറന്നെങ്കിലും ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. ഉച്ചയോടെ കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങി. വൈകീട്ട് നാലോടെ നഗരം സാധാരണനിലയിലായി. റെയിൽവേ സ്റ്റേഷനുകളിൽ യാത്ര കഴിഞ്ഞെത്തിയവർ വലഞ്ഞു. ഇവിടെയുള്ള പ്രീപെയ്ഡ് ഓട്ടോ സംവിധാനം പ്രവർത്തിച്ചില്ലെങ്കിലും പുറത്തുനിെന്നത്തിയ ഓട്ടോകൾ യാത്രക്കാർക്ക് ആശ്വാസമായി. മുൻകൂട്ടി പ്രഖ്യാപിച്ച ഹർത്താലായതിനാൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വലിയ തിരക്ക് അനുഭവെപ്പട്ടില്ല. മെഡിക്കൽകോളജ്, ആർ.സി.സി തുടങ്ങിയ ആശുപത്രികളിൽ പോകാനായി റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലെത്തിയവർക്ക് പൊലീസ് വാഹനങ്ങൾ ഏർപ്പെടുത്തിയിരുന്നു. വി.എസ്.എസ്.സി വാഹനങ്ങളും ടെക്നോപാർക്ക് വാഹനങ്ങളും ജീവനക്കാരുമായി യാത്രനടത്തി. ടെക്നോപാർക്കിെൻറ പ്രവർത്തനത്തെ ഹർത്താൽ കാര്യമായി ബാധിച്ചില്ല. സെക്രട്ടേറിയറ്റിലും ഹർത്താലിനോട് സമ്മിശ്രപ്രതികരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.