ജില്ലയുടെ രാജാക്കന്മാരെ ഇന്നറിയാം

തിരുവനന്തപുരം: ഹർത്താലി​െൻറ ആലസ്യത്തിൽ തിങ്കളാഴ്ച നിദ്രയിലാണ്ട കാര്യവട്ടം എൽ.എൻ.സി.പി.ഇയിലെ ട്രാക്കിൽ ഇന്ന് തീപ്പൊരി പറക്കും. ജില്ലയുടെ കായിക കിരീടത്തിനായി നൂറുകണക്കിന് താരങ്ങൾ പോരിനിറങ്ങുമ്പോൾ ട്രാക്കിലും ഫീൽഡിലും ആവേശമിരമ്പും. ഞായറാഴ്ച 45 ഫൈനലുകൾ അവസാനിച്ചപ്പോൾ ആറ് സ്വർണവും ഒമ്പത് വെള്ളിയും എട്ട് വെങ്കലവുമടക്കം 86 പോയൻറുമായി നിലവിലെ ചാമ്പ്യന്മാരായ നെയ്യാറ്റിൻകരയാണ് ഒന്നാംസ്ഥാനത്ത്. നാല് സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവുമായി 61 പോയേൻറാടെ തിരുവനന്തപുരം നോർത്ത് രണ്ടാം സ്ഥാനത്തും ഒരു സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമായി പാറശ്ശാല ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. മികച്ച സ്കൂളുകൾക്കായുള്ള പോരാട്ടത്തിൽ നെയ്യാറ്റിൻകര ഉപജില്ലയിലെ സ്കൂളുകളാണ് മുന്നിൽ. 23 പോയൻറുമായി അരുമാനൂർ എം.വി.എച്ച്.എസ്.എസ് വീണ്ടും കിരീടത്തിലേക്ക് അടുക്കുമ്പോൾ വെല്ലുവിളിയുയർത്തുന്നത് അയൽക്കാരായ പി.കെ.എസ്.എച്ച്.എസ് കാഞ്ഞിരംകുളമാണ്. 15 പോയൻറാണ് കാഞ്ഞിരംകുളത്തിനുള്ളത്. മീറ്റിലെ അവസാന ദിവസമായ ഇന്ന് 35 ഫൈനലുകളാണ് താരങ്ങളെ കാത്തിരിക്കുന്നത്. 2003 മുതൽ തുടർന്ന് അങ്ങോട്ടുള്ള 10 വർഷം ജില്ലയുടെ കായികകീരിടം ആർക്കും നൽകാതെ കൊണ്ടുനടന്ന നോർത്തിൽനിന്ന് 2014ലാണ് നെയ്യാറ്റിൻകര കിരീടം പിടിച്ചെടുക്കുന്നത്. എന്നാൽ, 2015ൽ അഞ്ച് പോയൻറുകൾക്ക് ചാമ്പ്യന്മാരെ അട്ടിമറിച്ച് നോർത്ത് വീണ്ടും കിരീടം സ്വന്തമാക്കി. പക്ഷേ കഴിഞ്ഞവർഷം നടന്ന വാശിയേറിയ മത്സരത്തിൽ നോർത്തിനെ 61 പോയൻറി‍​െൻറ വ്യത്യാസത്തിൽ പിന്തള്ളി നെയ്യാറ്റിൻകര വീണ്ടും കരുത്ത് തെളിയിക്കുകയായിരുന്നു. അരുമാനൂർ എം.വി.എച്ച്.എസ്.എസിലെയും കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എസിലെയും താരങ്ങളിലാണ് നെയ്യാറ്റിൻകരയുടെ പ്രതീക്ഷകൾ മുഴുവൻ. അതേസമയം, കഴിഞ്ഞവർഷം കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കാൻ ഇറങ്ങുന്ന തിരുവനന്തപുരം നോർത്തിന് ഇത്തവണയും കാര്യങ്ങൾ സുഖമമാകില്ല. സായിയുടെ ജി.വി. രാജയുടെയും അയ്യങ്കാളി സ്പോർട്സ് സ്കൂളി​െൻറയും വെല്ലുവിളികൾ മറികടന്നുവെന്നുവേണം നെയ്യാറ്റിൻകരയെ തറപറ്റിക്കാൻ. കായികസ്കൂളുകൾ നേടുന്ന വിജയം പോയൻറ് പട്ടികയിൽ ഇടം പിടിക്കില്ലെങ്കിലും ഇവരുടെ വിജയം തിരിച്ചടിയാകുന്നത് 25 പോയൻറ് പിന്നിൽ നിൽക്കുന്ന നോർത്തിനാണ്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.