സംസ്ഥാന സബ്​ജൂനിയർ ഹോക്കി: തിരുവനന്തപുരവും ​െകാല്ലവും ചാമ്പ്യന്മാർ

കൊല്ലം: സംസ്ഥാന സബ്ജൂനിയർ ഹോക്കി ടൂർണമ​െൻറിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലവും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും ചാമ്പ്യന്മാർ. ഞായറാഴ്ച വൈകീട്ട് നടന്ന പെൺകുട്ടികളുടെ മത്സരത്തിൽ തൃശൂരിനെ മൂന്ന്-പൂജ്യത്തിന് തകർത്താണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. ആൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിനെ കൊല്ലം നാല്--പൂജ്യത്തിന് തോൽപിച്ചു. കാണികളുടെ അകമഴിഞ്ഞ പിന്തുണയോടെ ഇറങ്ങിയ കൊല്ലം മികച്ച കളിയാണ് പുറത്തെടുത്തത്. എതിരാളികൾക്ക് അവസരം കൊടുക്കാതെയായിരുന്നു കൊല്ലത്തി​െൻറ മുന്നേറ്റം. ആൺകുട്ടികളുടെ ലൂസേഴ്സ് ഫൈനലിൽ പാലക്കാടിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് എറണാകുളം പരാജയപ്പെടുത്തി. സമാപനസമ്മേളനം എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള ഹോക്കി ഫെഡറേഷൻ പ്രസിഡൻറ് വി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.