തിരുവനന്തപുരം: ഹൈജംപിൽ ഒറ്റക്ക് പറന്ന് സായിയുടെ മുഹമ്മദ് ജസീം. സീനിയർ വിഭാഗം മത്സരം അവസാനത്തോട് അടുത്തപ്പോൾ ഉയരത്തിന് മുന്നിൽ സുല്ലിട്ട് എതിരാളികളെല്ലാം മാറിയപ്പോൾ ജില്ല കായികമേളയിൽ മുഹമ്മദിെൻറ ഒറ്റയാൾ പോരാട്ടം ആവേശമായി. ഉയരം 1.85 മീറ്ററിലേക്ക് എത്തിയതോടെ എല്ലാവരും തോറ്റ് മടങ്ങി. എന്നാൽ, 1.90 ചാടി മുഹമ്മദ് വീണ്ടും കാണികളെ ആവേശം കൊള്ളിച്ചു. തുടർന്ന് 1.92 മീറ്ററാക്കി ഉയർത്തി സംഘാടകർ മുഹമ്മദിനെ വെല്ലുവിളിച്ചു. ഇതും മുഹമ്മദ് ആദ്യ അവസരത്തിൽ തന്നെ താണ്ടി. സംഘാടകർ പിന്നീട് ഉയർത്തിവെച്ച് 1.95 മീറ്ററും മുഹമ്മദ് നിഷ്പ്രയാസം താണ്ടി. രണ്ട് മീറ്ററാണ് മുഹമ്മദിെൻറ മികച്ച ഉയരം. ഇത്തവണ സംസ്ഥാന കായികമേളയിൽ തെെൻറ മികച്ച പ്രകടനം ഉണ്ടാകുമെന്ന് ഈ പ്ലസ് ടുക്കാരൻ തറപ്പിച്ച് പറയുന്നു. മലപ്പുറം കൊണ്ടോട്ടി ഹസൈനാർ--മൈമുന ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.