തരിശുനിലങ്ങളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക്​ പരിഗണന നല്‍കും ^മന്ത്രി

തരിശുനിലങ്ങളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് പരിഗണന നല്‍കും -മന്ത്രി പത്തനാപുരം: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തരിശുനിലങ്ങളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് സർക്കാർ പരിഗണന നല്‍കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കാര്‍ഷിക പുരോഗതി ലക്ഷ്യമിട്ടുള്ള ഹൈടെക് അഗ്രികള്‍ചറല്‍ ട്രെയിനിങ് സ​െൻററി​െൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതുതലമുറയെ കാര്‍ഷിക വൃത്തിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കൃഷിയോടൊപ്പം പ്രകൃതി സംരക്ഷണ പ്രവൃത്തികള്‍ക്കും അര്‍ഹമായ പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ അധ്യക്ഷതവഹിച്ചു. തരിശുനില നെല്‍കൃഷി പദ്ധതി കെ. രാജഗോപാലും മാലിന്യത്തില്‍നിന്ന് ജൈവവളം ഉൽപാദിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കെ.എന്‍. ബാലഗോപാലും നിര്‍വഹിച്ചു. ആശാ ശശിധരന്‍, കെ.ബി. ശ്രീദേവി, മീനം രാജേഷ്, കെ.ബി. സജീവ്, രഞ്ജിത്ത് ബാബു, സുനിതാ മുസ്തഫ, ബിജു. കെ. മാത്യു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.