​പഴ്​സ്​ മോഷ്​ടിച്ചയാൾ പിടിയിൽ

തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് റിസർവേഷൻ കൗണ്ടറിൽ ക്യൂവിൽ നിന്നയാളുടെ . കൊല്ലം മങ്ങാട് വില്ലേജിൽ ചാത്തിനാംകുളം വാർഡിൽ മെഹ്റാജ് മൻസിലിൽനിന്ന് വിഴിഞ്ഞത്ത് പുല്ലൂർക്കോണം വാർഡിൽ ആമ്പൽകുളം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന മുജീബ് റഹ്മാൻ ആണ് അറസ്റ്റിലായത്. തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ റിസർവേഷൻ ടിക്കറ്റ് എടുക്കുന്നതിനായി ക്യൂവിൽനിന്ന അജിത് വർമ എന്നയാളുടെ പഴ്സ് മോഷ്ടിച്ച് ഒാടിയ പ്രതിയെ ബസ്സ്റ്റാൻഡിൽ ഉണ്ടായിരുന്ന പൊലീസുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ കൊണ്ടുവന്ന പ്രതിയെ ചോദ്യംചെയ്തപ്പോൾ ഇയാൾ വിഴിഞ്ഞത്തുനിന്ന് കൊല്ലം ജില്ലയിൽ പോയി ഒളിച്ചുതാമസിക്കുകയും ചില ദിവസങ്ങളിൽ തമ്പാനൂർ, കിഴക്കേകോട്ട എന്നിവിടങ്ങളിൽ മോഷണം നടത്തിയിരുന്നതായും വ്യക്തമായി. ഇയാൾക്കെതിരെ തമ്പാനൂർ, ഫോർട്ട്, കരമന, തിരുവല്ലം, വിഴിഞ്ഞം, മ്യൂസിയം എന്നീ പൊലീസ് സ്റ്റേഷനുകളിൽ 20 കേസുകളും കൂടാതെ വാറണ്ടുകളും നിലവിലുണ്ടെന്ന് തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ പൃഥ്വിരാജ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ പൃഥ്വിരാജി​െൻറ നേതൃത്വത്തിൽ എസ്.എച്ച്.ഒ കെ.എൽ. സമ്പത്ത്, ജി.എസ്.െഎ സുരേഷ് ചന്ദ്രബാബു, സി.പി.ഒമാരായ അനിൽകുമാർ, അജീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.