'പാലക്കാട്​ നെല്ല്​ സംഭരണം ഉടൻ ആരംഭിക്കും'

തിരുവനന്തപുരം: പാലക്കാട് നെല്ല് സംഭരണം ഉടൻ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഉറപ്പ് നൽകിയതായി വി.എസ്. അച്യുതാനന്ദൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. പാലക്കാട് ജില്ലയിൽ കൊയ്ത്ത് ആരംഭിച്ച് ഒന്നര മാസം പിന്നിട്ടിട്ടും മില്ലുകൾ നെല്ല് സംഭരിക്കാത്തതിനാലുള്ള പ്രശ്നങ്ങൾ മലമ്പുഴ എം.എൽ.എ കൂടിയായ വി.എസ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് നെല്ല് സംഭരണം അടിയന്തരമായി തുടങ്ങുമെന്ന് മന്ത്രി വി.എസിന് ഉറപ്പുനൽകിയത്. നെല്ല് സംഭരണം യഥാസമയം നടക്കാത്തതിനാൽ കൊയ്ത നെല്ല് നശിക്കുന്ന സ്ഥിതിയുണ്ട്. ഇതൊഴിവാക്കാൻ കർഷകർ കിട്ടുന്ന വിലയ്ക്ക് നെല്ല് വിൽക്കാൻ നിർബന്ധിതരാകുന്നുണ്ട്. ഈ അവസരം മുതലെടുത്ത് മില്ലുകാർ പാതിവിലയ്ക്ക് നെല്ല് വാങ്ങുന്നുമുണ്ട്. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാക്കാനായി സംഭരണം ഉടൻ ആരംഭിക്കുമെന്നാണ് മന്ത്രി ഉറപ്പുനൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.