തിരുവനന്തപുരം: ഇൗമാസം 21 മുതൽ ഇടതുമുന്നണി സംഘടിപ്പിക്കുന്ന മേഖല ജാഥകൾ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.െഎ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡിയും ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാറിെൻറ ജനേദ്രാഹനയങ്ങൾ തുറന്നുകാട്ടുന്നതിനും വർഗീയതക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയർത്തിയും ഇടതുമുന്നണി സർക്കാറിെൻറ ജനോപകാര നടപടികൾ വിശദീകരിക്കുന്നതിനുമായാണ് മേഖല ജാഥകൾ സംഘടിപ്പിക്കുന്നതെന്ന് കൺവീനർ വൈക്കം വിശ്വൻ അറിയിച്ചു. കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന വടക്കൻ മേഖല ജാഥ 21ന് വൈകുന്നേരം നാലിന് മഞ്ചേശ്വരത്ത് സുധാകർ റെഡ്ഡിയും കാനം രാജേന്ദ്രൻ നയിക്കുന്ന തെക്കൻ മേഖല ജാഥ അന്ന് വൈകുന്നേരം നാലിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.