എ.ഇ.ഒ ഓഫിസ്​ മാർച്ച്​

ചവറ: എം.എസ്.എഫ് ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ ഓഫിസിലേക്ക് മാർച്ച് നടത്തി. രണ്ടാംഘട്ട പാഠപുസ്തകവിതരണം അവതാളത്തിലായതിനെത്തുർന്ന് വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ഇടപ്പള്ളിക്കോട്ടയിൽ നിന്നാരംഭിച്ച മാർച്ച് ചവറ ബ്ലോക്ക് ഓഫിസി​െൻറ കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് ജില്ല പ്രസിഡൻറ് അംജിത്ത് കുരീപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഷാൻ കൊച്ചുവീടൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി നിസാം സംസം, സക്കറിയ, നൂറിൽ അമീർ, സിറാജ് വടക്കുംതല എന്നിവർ സംസാരിച്ചു. അമീർഷാവിളയിൽ, സൽമാൻ, സാദിഖ്, ആഷിഖ് എന്നിവർ എന്നിവർ നേതൃത്വംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.